Follow the News Bengaluru channel on WhatsApp

ഉമ തോമസും ജോ ജോസഫും തമ്മിലുള്ള പോരാട്ടമല്ല, പിണറായിക്കും കൂട്ടർക്കും യുഡിഎഫ് നല്‍കിയ മറുപടിയാണ്: ഉമ തോമസ്

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ റെക്കോര്‍ഡ് വിജയത്തിന് ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്. ഇത് പി.ടി തോമസിന്റെ പ്രവര്‍ത്തനവിജയം. ഈ വിജയത്തെ പി.ടിയുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല. വിജയം പി.ടിക്ക് സമര്‍പ്പിക്കുന്നു ഭരണകൂടത്തിന് എതിരായ വിധിയെഴുത്താണെന്നും ഉമ പ്രതികരിച്ചു. ഇത് ഉമ തോമസും ജോ ജോസഫും തമ്മിലുള്ള പോരാട്ടമല്ല, പിണറായിക്കും കൂട്ടരും യുഡിഎഫ് നല്‍കിയ മറുപടിയാണ്. ഇത് നമ്മുടെ മണ്ഡലമാണ്. ഇവിടെ ഒന്നും വിലപ്പോകില്ല. ഇത് മന്ത്രിസഭയ്ക്കുള്ള താക്കീത് ആണ് മനുഷ്യന് ആവശ്യമില്ലാത്തത് ഒന്നും കൊണ്ടുവന്നാല്‍ തൃക്കാക്കരയിലെ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും ഉമ തോമസ് പറഞ്ഞു.

എന്റെ തൃക്കാക്കരക്കാര്‍ എന്നെ ഏറ്റിയതിന് നന്ദി. ഞാനവരോടൊപ്പം എക്കാലവുമുണ്ടാവും. ഇത് ചരിത്ര വിജയം തന്നെയാണ്. ഉജ്വല വിജയം തന്നെയാണ്. ജനപക്ഷപരമായ വികസനം തന്നെയാണ് വേണ്ടതെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടു. എനിക്കിത് പിടിക്കാണ് സമര്‍പ്പിക്കാനുള്ളത്. പിടി എത്രമാത്രമായിരുന്നു അവരുടെ നെഞ്ചിലെന്ന് എനിക്കറിയാമായിരുന്നു. എന്റെ നൂറ് ശതമാനം ആത്മാര്‍ത്ഥതയോടെ അവര്‍ക്കൊപ്പമുണ്ടാവും. ഇത് എന്റെ പിടിയുടെ പ്രവര്‍ത്തികളുടെ ഫലമാണ്’- അവര്‍ പറഞ്ഞു.

പ്രവര്‍ത്തകര്‍ക്കൊപ്പം തുറന്ന ജീപ്പില്‍ കയറി ഉമ തോമസ് വിജയാഹ്‌ളാദ പ്രകടനം നടത്തി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്കിടയിലേക്ക് ഇറങ്ങിയായിരുന്നു ആഹ്‌ളാദ പ്രകടനം.  ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് ജനവിധി അറിയാന്‍ രാവിലെ തന്നെ കൗണ്ടിംഗ് സെന്ററായ മഹാരാജാസ് കോളേജിലേക്ക് എത്തിയത്. ഇടത് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിനെയാണ് കാല്‍ ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് ഉമ തോമസ് പരാജയപ്പെടുത്തിയത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.