Follow the News Bengaluru channel on WhatsApp

ബെംഗളൂരു നഗരത്തിലെ കുഴികൾ എത്രയും വേഗം നികത്തണം. ഹൈകോടതി ഡിവിഷൻ ബെഞ്ച്

ബെംഗളൂരു: ബെംഗളൂരു നഗരത്തിലേ കുഴികളടക്കാൻ ബൃഹത് ബെംഗളൂരു മഹാ നഗരപാലികെ അധികൃതർ മറ്റൊരു എഞ്ചിനീയറെ നിയമിക്കണമെന്ന് കർണാടക ഹൈകോടതി ഡിവിഷൻ ബെഞ്ച്. നഗരത്തിലെ റോഡുകളിലെ കുഴികൾ സംബന്ധിച്ച പൊതുതാൽപര്യ ഹർജി (പിഐഎൽ) പരിഗണിക്കവേയാണ് ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റെ വിധ പ്രസ്താവിച്ചത്. റോഡിലെ കുഴി നികത്താൻ ബി ബി എം പി ചുതലപ്പെടുത്തിയ ചീഫ് എഞ്ചിനീയർ ബി എസ് പ്രഹ്ലാദ കുഴി നികത്തുന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറുടെ ഭർത്താവിനെ മർദ്ദിച്ചുവെന്ന ആരോപണത്തെക്കുറിച്ച് അഭിഭാഷകർ സൂചിപ്പിച്ചപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം. ചീഫ് എഞ്ചിനീയർ പ്രഹ്ലാദക്കെതിരേ എന്ത് നടപടി എടുത്തുവെന്ന് കോടതി ആരാഞ്ഞു.

ആക്രമ സംഭവത്തിൽ ബി ബി എം പി കമീഷണർ മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥനെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും റിപ്പോർ്ട്ട കിട്ടിയാൽ അത് കോടതിയെ അറിയിക്കുമെന്നും ബി ബി എം പിക്ക് വേണ്ടി ഹാജരായ അഭിഭാഷകർ കോടതിയെ അറിയിച്ചു. കുഴികൾ അടക്കാൻ മറ്റൊരു എഞ്ചിനീയറെ ചുതലപ്പെടുത്തിയിട്ടുണ്ട്. കുഴികളടക്കാൻ പുതിയ കമ്പനിയെ ഏൽപ്പിച്ചിട്ടുണ്ടോ എന്നും കോടതി ആരാഞ്ഞു. കുഴികൾ നികത്താനുള്ള ചുമതല അമേരിക്കൻ ടെക്നോളജി ആൻഡ് സൊല്യൂഷൻസ് ലിമിറ്റഡിന് നൽകുമെന്നും ജോലി മുഴുവൻ യന്ത്രസഹായത്തോടെ യുദ്ധകാലാടിസ്ഥാനത്തിൽ നിർവഹിക്കുമെന്നും അഭിഭാഷകർ അറിയിച്ചു.

മഴക്കാലത്തിനു മുമ്പ് കുഴികൾ അടയ്ക്കാനാവുമോ എന്ന ചോദ്യത്തിന് കമ്പനിയുമായ ഏകദേശ ധാരണയായിട്ടുണ്ടെന്നും ഓരോ ചതുരശ്ര മീറ്റർ കുഴിയും നികത്തുന്നതിന് 551 രൂപ ബി ബി എം പി കമ്പനിക്ക് നൽകാൻ കരാര്‍ ആയിട്ടുണ്ടെന്നും അഭിഭാഷകർ കോടതിയെ ബോധിപ്പിച്ചു. നഗരത്തിലെ കുഴികൾ എത്രയും വേഗം നികത്തണമെന്നും പ്രവൃത്തി വൈകരുതെന്നും ബിബിഎംപിക്കും കമ്പനിക്കും ഹൈക്കോടതി നിർദേശം നൽകി. കേസിൽ വാദം കേൾക്കുന്നത് ജൂൺ 22ലേക്ക് മാറ്റി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.