Follow the News Bengaluru channel on WhatsApp

ഒറ്റത്തവണ നിക്ഷേപിച്ച് മാസംതോറും വരുമാനം ലഭിക്കുന്ന പദ്ധതിയുമായി എസ്.ബി.ഐ

മുംബൈ: ഒറ്റത്തവണ നിക്ഷേപിച്ച് മാസംതോറും വരുമാനം ലഭിക്കുന്ന പദ്ധതിയുമായി എസ്.ബി.ഐ. പദ്ധതിയിലൂടെ റിസ്‌ക് ഫാക്ടറുകളില്ലാതെ നിക്ഷേപം നടത്തി മാസം വരുമാനം നേടാമെന്നതാണ് ഗുണം. ‘എസ്.ബി.ഐ ആന്വിറ്റി ഡെപ്പോസിറ്റ് സ്‌കീം’ പദ്ധതിയിലൂടെ ഉപഭോക്താക്കൾക്ക് ലാഭനഷ്ടങ്ങളെക്കുറിച്ച് ആകുലപ്പെടാതെ നിക്ഷേപം നടത്താം. സമ്മാനങ്ങൾ ലോട്ടറി, സ്വത്ത് കച്ചവടത്തിൽ നിന്ന് ലഭിക്കുന്ന ഓഹരി വരുമാനം, വയസായവർക്കുള്ള സ്ഥിര നിക്ഷപം, ഇങ്ങിനെ ഒറ്റത്തവണ പണം ലഭിക്കുന്നവർക്കെല്ലാം മാസത്തിൽ പെൻഷൻ വരുന്നത് പോലെ തുക ലഭിക്കും. രാജ്യത്ത് സ്ഥിര താമസമുള്ള ഏതൊരു ഇന്ത്യൻ പൗരനും എസ്.ബി.ഐ ആന്വിറ്റി ഡെപ്പോസിറ്റ് സ്‌കീമിൽ നിക്ഷേപം ആരംഭിക്കാം. പദ്ധതിയിൽ ചേരാൻ താത്പര്യമുള്ളവർക്ക് എസ്.ബി.ഐ അക്കൗണ്ട് ആവശ്യമാണ്.

എസ്.ബി.ഐയുടെ ഏത് ബ്രാഞ്ചിലും നിക്ഷേപം നടത്താം. രാജ്യത്തെ ഏത് ബ്രാഞ്ചിലേക്കും ആന്വിറ്റി ഡെപ്പോസിറ്റ് മാറ്റാനും സാധിക്കും. പദ്ധതിയ്ക്ക് നാല് തരം കാലാവധിയാണ് ഉള്ളത്. ഏറ്റവും കുറഞ്ഞത് 36 മാസത്തെ അതായത് മൂന്നുവർഷത്തെ കാലാവധിയാണ്. അഞ്ചു വർഷം, ഏഴു വർഷം  പത്തു വർഷം എന്നിങ്ങനെയുള്ള കാലാവധിയിലും ചേരാം. മൂന്ന് വർഷ പദ്ധതിയിൽ ചേരുന്ന നിക്ഷേപകൻ ചുരുങ്ങിയ തുകയായി 36,000 രൂപ ആന്വിറ്റി ഡെപ്പോസിറ്റ് പദ്ധതിയിലേക്ക് നിക്ഷേപിക്കണം. നിക്ഷേപിക്കുന്ന തുകയും പലിശയും ചേർന്നുള്ള തുകയാണ് മാസത്തിൽ ലഭിക്കുന്നത്. ചുരുങ്ങിയത് 1000 രൂപ നിക്ഷേപകന് ലഭിക്കും. നിക്ഷേപത്തിന് ഉയർന്ന പരിധിയില്ല. എത്ര രൂപ വേണമെങ്കിലും നിക്ഷേപിക്കാം.

ഫിക്സഡ് ഡെപ്പോസിറ്റിന്റെ പലിശ നിരക്ക് തന്നെയാണ് എസ്.ബി.ഐ ആന്വിറ്റി നിക്ഷേപങ്ങൾക്കും ലഭിക്കുന്നത്. നിലവിൽ 5.45 ശതമാനമാണ് പലിശ. 60 വയസ് കഴിഞ്ഞ നിക്ഷേപകർക്ക് 5.95 ശതമാനം പലിശ ലഭിക്കും. അഞ്ച് വർഷത്തിനും പത്ത് വർഷത്തിനും ഇടയിലുള്ള നിക്ഷേപത്തിന് 5.50 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 6.30 ശതമാനം പലിശയും ലഭിക്കും. പദ്ധതി പ്രകാരം 15 ലക്ഷം വരെയുള്ള നിക്ഷേപങ്ങൾക്ക് കാലവധിക്ക് മുൻപുള്ള പിൻവലിക്കൽ അനുവദിക്കും. ഇത്തരത്തിൽ പിൻവലിക്കൽ നടത്തുമ്പോൾ ടേം ഡെപ്പോസിറ്റിന് ബാധകമായ പിഴ ഈടാക്കും. എന്നാൽ, ആന്വിറ്റി ഡെപ്പോസിറ്റ് ഉടമ മരണപ്പെട്ടാൽ നിബന്ധനകളില്ലാതെ പണം പിൻവലിക്കാൻ കഴിയുന്നതാണ്. നിക്ഷേപകന് പലിശയോടൊപ്പം നിക്ഷേപത്തിന്റെ ഒരു ഭാഗവും മാസത്തിൽ തിരികെ ലഭിക്കുന്നതിനാൽ, കാലാവധി കഴിഞ്ഞ ശേഷം തിരികെ പണം ലഭിക്കില്ല. പ്രധാനമായും വിദ്യാർഥികളെയും, മുതിർന്നവരെയും, സ്ത്രീകളെയും ഉദ്ദേശിച്ചാണ് എസ് ബി ഐ ആന്വിറ്റി ഡെപ്പോസിറ്റ് സ്‌കീം ഒരുക്കിയത്


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.