Follow the News Bengaluru channel on WhatsApp

ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന പിരീഡ് ത്രില്ലര്‍ വരുന്നു:’ജയിലര്‍’ടൈറ്റിൽ പോസ്റ്റർ പുറത്ത്

ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന പിരീഡ് ത്രില്ലര്‍ വരുന്നു. അന്‍പതുകള്‍ പശ്ചാത്തലമാക്കുന്ന ചിത്രം ബി​ഗ് ബജറ്റിലാണ് ഒരുങ്ങിയിരിക്കുന്നത്. ജയിലര്‍ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ചിത്രം സക്കീര്‍ മഠത്തിലാണ് സംവിധാനം ചെയ്യുന്നത്. ഗോള്‍ഡന്‍ വില്ലേജിന്‍റെ ബാനറില്‍ എന്‍ കെ മുഹമ്മദ് നിര്‍മിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ ലോഞ്ച് ഷാര്‍ജയിലെ കമോണ്‍ കേരള വേദിയില്‍ വച്ച്‌ നടന്നു. പളനിയില്‍ ഒരുക്കിയ പടു കൂറ്റന്‍ സെറ്റിലാണ് ഈ ബിഗ് ബജറ്റ് ചിത്രം പൂര്‍ത്തീകരിച്ചത്.

1956-57 കാലഘട്ടത്തില്‍ നടന്ന ഒരു സംഭവകഥയാണ് ചിത്രം പറയുന്നത്. അഞ്ച് കൊടും കുറ്റവാളികളുടെ കൂടെ ഒരു ബംഗ്ലാവില്‍ താമസിച്ച്‌ അവരെ വെച്ച്‌ പുതിയൊരു പരീക്ഷണത്തിന് ശ്രമിക്കുന്ന ഒരു ജയിലറുടെ വേഷത്തിലാണ് ധ്യാന്‍ അഭിനയിക്കുന്നത്. ദിവ്യ പിള്ള നായികയായി എത്തുന്ന ഈ ചിത്രത്തില്‍ മനോജ് കെ ജയന്‍, ശ്രീജിത്ത് രവി, നവാസ് വള്ളിക്കുന്ന്, ബിനു അടിമാലി, ഉണ്ണി രാജ, ജയപ്രകാശ്, ബി കെ ബൈജു, ശശാങ്കന്‍, ടിജു മാത്യു, ശാന്തകുമാരി, ആന്‍സി വിനീഷ, ബാല താരങ്ങളായ വാസുദേവ് സജീഷ് മരാര്‍, സൂര്യദേവ് സജീഷ് മാരാര്‍ എന്നിവര്‍ വേഷമിടുന്നു. പളനിയില്‍ പടുകൂറ്റന്‍ സെറ്റ് ഇട്ടാണ് വന്‍ ബജറ്റില്‍ ഈ ചിത്രം പൂര്‍ത്തീകരിച്ചത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.