Follow the News Bengaluru channel on WhatsApp

കർണാടക മന്ത്രിസഭ യോഗം പുതിയ തൊഴിൽ നയം അംഗീകരിച്ചു; എല്ലാ മേഖലയിലും തദ്ദേശീയർക്ക് നിശ്ചിത ശതമാനം തൊഴിൽ ഉറപ്പ് വരുത്തും

ബെംഗളൂരു: കർണാടക മന്ത്രിസഭ പുതിയ തൊഴിൽ നയം അംഗീകരിച്ചു. തൊഴിലവസരങ്ങൾ വർധിപ്പിക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള കർണാടക തൊഴിൽ നയം 2022-25 നാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. വെള്ളിയാഴ്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം അംഗീകരിച്ച പുതിയ തൊഴിൽ നയം എല്ലാ മേഖലയിലും തദ്ദേശവാസികൾക്ക് നിശ്ചിത ശതമാനം തൊഴിൽ ഉറപ്പു നൽകുന്നതാണ്. മുമ്പും വിവിധ യൂണിറ്റുകൾ എങ്ങനെ തൊഴിൽ നൽകണം എന്നതിന് സംസ്ഥാനത്ത് പ്രത്യേക നിയമങ്ങളുണ്ടായിരുന്നു. പുതിയ നിയമനുസരിച്ച്, തദ്ദേശീയരുടെ എണ്ണത്തിൽ വലിയ വർധന വരുത്തിയിട്ടുണ്ട്.

35 ശതമാനം മുതൽ 50 ശതമാനം വരെ തദ്ദേശീയരെ ജോലിക്ക് നിയോഗിക്കണമെന്നാണ് പുതിയ നിയമത്തിൽ പറയുന്നതെന്ന് പാർലമെന്ററി നിയമകാര്യ മന്ത്രി ജെ സി മധുസ്വാമി പറഞ്ഞു. കാബിനറ്റ് യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം. 20 പേർ ജോലി ചെയ്യുന്ന ഒരു ചെറുകിട വ്യവസായ പദ്ധതി യിൽ 10 തദ്ദേശീയർക്ക് ജോലി നൽകണം. പ്രവർത്തന മൂലധനം 10 കോടി, 50 കോടി,100 കോടി ഇങ്ങിനെ വർധിപ്പിക്കുകയാണെങ്കിൽ 35 മുതൽ 50 ശതമാനം പേർ തദ്ദേശീയരാവണം.

പഴയ നിയമമനുസരിച്ച് സൂപ്പര്‍ മെഗാ യൂണിറ്റുകൾ 750 പേർക്ക് ജോലി നൽകേണ്ടതായിരുന്നു, ഇപ്പോൾ അത് 1000 മായി വർദ്ധിപ്പിച്ചു. അൾട്രാ മെഗാ യൂണിറ്റുകളിൽ കുറഞ്ഞത് 400 തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടി വന്നിരുന്നെങ്കിൽ ഇപ്പോൾ 510 എണ്ണം സൃഷ്ടിക്കേണ്ടി വരും. മെഗാ യൂണിറ്റുകൾക്ക് ഇത് 200ൽ നിന്ന് 260 ജീവനക്കാരായി വർധിപ്പിച്ചിട്ടുണ്ട്. മന്ത്രി പറഞ്ഞു. അതായത് പുതുക്കിയ മാനദണ്ഡമനുസരിച്ച് കമ്പനികൾക്ക് അധികമായി നിക്ഷേപം നടത്തേണ്ടി വന്നാൽ, നയത്തിൽ വിശദീകരിച്ചിരിക്കുന്ന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ അധിക തൊഴിലവസരങ്ങൾ തദ്ദേശീയർക്ക് സൃഷ്ടിക്കേണ്ടിവരും.

സർക്കാർ സ്‌കൂളുകളിൽ പഠിക്കുന്ന 46.37 ലക്ഷം സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഒരു ജോടി കറുത്ത ഷൂസും രണ്ട് സെറ്റ് വെള്ള സോക്സും നൽകുന്നതിന് 132 കോടി രൂപ അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാനത്തെ വിവിധ ജയിലുകളിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന തടവുകാരെ മോചിപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങളിൽ സമയപരിധിക്ക് മുമ്പ് ഭേദഗതി വരുത്താനും തീരുമാനിച്ചു. പോക്സോ നിയമപ്രകാരവും ഒന്നിലധികം കൊലപാതകക്കേസുകൾ പ്രകാരവും ശിക്ഷിക്കപ്പെട്ടവരെ കാറ്റഗറിയിൽ നിന്ന് ഒഴിവാക്കാനുമാണ് തീരുമാനം.

കസ്തൂരിരംഗൻ കമ്മിറ്റിയുടെ ശുപാർശകളനുസരിച്ച് ഇക്കോ സെൻസിറ്റീവ് ഏരിയയിൽ (ഇ എസ് എ) താമസിക്കുന്നവരെ കുടിയൊഴിപ്പിക്കാനാവില്ല. ഇതുമായി ബന്ധപ്പെട്ടകാര്യങ്ങൾ സംസാരിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രതിനിധി സംഘത്തെ ഡൽഹിയിലേക്ക് അയക്കും. മൈസൂരു വിമാനത്താവളത്തിന്‍റെ വികസനത്തിനായി 9.29 കോടി രൂപ ചെലവിൽ 240 ഏക്കർ ഭൂമി ഏറ്റെടുത്ത് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കൈമാറും. മൈസൂരു വിമാനത്താവളത്തിന് അന്തരിച്ച മഹാരാജ നാൽവാടി കൃഷ്ണരാജ വാഡിയാറുടെ പേര് നൽകാനും മന്ത്രി സഭാ യോഗം തീരുമാനിച്ചു. മന്ത്രിസഭ യോഗ തീരുമാനങ്ങൾ പലതും അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ളതാണെന്ന് വിമർശനം ഉയർന്നിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.