Follow the News Bengaluru channel on WhatsApp

അല്ലു അർജുന്റെ പുഷ്പ സിനിമ പ്രചോദനമായി ; ഒരു കോടി രൂപയുടെ കഞ്ചാവ് കടത്തിയ 7 പേർ പോലീസ് പിടിയിൽ

മംഗളൂരു: അല്ലു അർജുന്റെ പുഷ്പ സിനിമയിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് കഞ്ചാവ് കടത്തിയ ഏഴംഗസംഘം പോലീസ് പിടിയിലായി. ഇവരിൽ നിന്ന് ഒരു കോടി രൂപ വിലമതിക്കുന്ന 175 കിലോ കഞ്ചാവ് പിടിച്ചെടുത്തു.

ബേഗൂർ കുനിഗൽ താലൂക്കിലെ കെ ആർ അരവിന്ദ് (26), താവരെകെരെയിലേ പവൻകുമാർ (27), മംഗളൂരുവിലെ ഇമ്രാൻ എന്ന ഇർഷാദ് എന്ന അംജദ് ഇത്യാർ (27), ബിദറിലെ ബൽക്കി പ്രഭു (27), ദക്ഷിണ കന്നഡയിലേ നാസിം (26), പ്രസാദ്(25) ബേഗൂരിലെ പട്ടി സായിചന്ദ്രപ്രകാശ് (29) എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾക്കെതിരെ നഗരത്തിലെയും അയൽ സംസ്ഥാനമായ ആന്ധ്രാപ്രദേശിലെയും വിവിധ സ്റ്റേഷനുകളിൽ കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കാലത്താണ് പ്രതികൾ പരസ്പരം പരിചയപ്പെട്ടത്. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഇവർ പണമുണ്ടാക്കാനും സുഖിച്ചു ജീവിക്കാനും ഒരു ഗ്രൂപ്പുണ്ടാക്കുകയും കഞ്ചാവു കടത്തിലും വിൽപ്പനയിലും ഏർപ്പെടുകയായിരുന്നു.

വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്ന് രഹസ്യവിവരം കിട്ടിയതനുസരിച്ച് ജൂലൈ 15 ന് ഡിസി ഹള്ളിയിലെ ആർടിഒ ഓഫീസിന് സമീപം നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ പോലീസ് പരിശോധന നടത്തി. പരിശോധനയിൽ അരവിന്ദ്, പവൻ, അംജദ് എന്നിവർ പിടിയിലായി. ഇവരിൽ നിന്ന് 6 കിലോ 380 ഗ്രാം കഞ്ചാവും പോലീസ് കണ്ടെടുത്തു. പിന്നീട് ഇവരെ ചോദ്യം ചെയതതോടെ കഞ്ചാവ് കടത്തു സംഘത്തിന്റെ കൂടുതൽ കാര്യങ്ങൾ പോലീസിന് മനസിലായി. നഗരത്തിൽ കഞ്ചാവ് എത്തിക്കുന്നത് ഒരു സംഘമാണെന്നും എല്ലാ ബുധനാഴ്ചകളിലും ഇവരുടെ കൂട്ടുകാരനായ ബൽക്കി പ്രഭുവും മറ്റ് മൂന്നു പേരും ഇലക്ട്രോണിക് സിറ്റി, ഹുളിമാവ്, ബേഗൂർ എന്നിവിടങ്ങളിൽ കഞ്ചാവ് വിൽക്കാൻ എത്താറുണ്ടെന്നും ഇവർ പോലീസിനോട് സമ്മതിച്ചു.

ഇതിന്റെ അടിസ്ഥാനത്തിൽ കഞ്ചാവുമായി എത്തുന്നവരെ പിടികൂടാൻ 20 ന് ബുധനാഴ്ച എസിപി സുധാകറിന്റെ നേതൃത്വത്തിൽ നൈസ് റോഡ് പാലത്തിന് സമീപം പോലീസ് ഒളിച്ചിരുന്നു. പതിവുപോലെ ബുധനാഴ്ച ബൊലേറോ വാഹനത്തിൽ പ്രഭുവും മറ്റു മൂന്നു പേരും എത്തുകയും വിൽപ്പന തുടങ്ങുകയുമായിരുന്നു. എന്നാൽ പോലീസുണ്ടെന്ന് മനസിലായതോടെ ഇവർ കഞ്ചാവുമായി വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് ഇവരെ അവിടെത്തന്നെ കുടുക്കി. ചോദ്യം ചെയ്യലിൽ ജയിലിൽ നിന്നുമിറങ്ങിയപ്പോൾ കണ്ട പുഷ്പ എന്ന അല്ലു അർജുൻ സിനിമയാണ് കഞ്ചാവ് കടത്തിന് ഇവർക്ക് പ്രേരണയായതെന്നാണ് വിവരം. സിനിമയിൽ നായകൻ ചന്ദനമരങ്ങൾ കടത്തി പണക്കാരനായെങ്കിൽ ഇവർ ചന്ദനമരങ്ങള്‍ മാറ്റി കഞ്ചാവാക്കുകയായിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.