Follow the News Bengaluru channel on WhatsApp

ചരിത്ര നേട്ടവുമായി മലയാളി താരം ശ്രീശങ്കര്‍: ലോംഗ് ജംപിൽ ഇന്ത്യക്ക് വെള്ളിത്തിളക്കം

ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മലയാളി താരം എം ശ്രീശങ്കറിന് വെള്ളി. ലോംഗ് ജംപിൽ ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ വെള്ളി മെഡല്‍ സ്വന്തമാക്കുന്നത്. ഫൈനല്‍ റൗണ്ടിലെ രണ്ടാം ഊഴത്തില്‍ ചാടിയ 8.08 മീറ്ററിന്റെ മികവിലാണ് മെഡല്‍. രണ്ടാം സെറ്റില്‍ത്തന്നെ 8.08 മീറ്ററിലെത്തിയ ബഹാമസിന്റെ ലക്വാന്‍ നയേണ്‍ സ്വര്‍ണവും 8.06 മീറ്ററുമായി ദക്ഷിണാഫ്രിക്കയുടെ ജൊവാന്‍ വാന്‍ വ്യൂറന്‍ വെങ്കലവും നേടി. ഇന്ത്യയുടെ മറ്റൊരു മലയാളി താരം മുഹമ്മദ് അനീസ് (7.97) അഞ്ചാം സ്ഥാനത്തെത്തി.

കോമണ്‍വെല്‍ത്ത് ഗെയിംസിലെ അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ രണ്ടാമത്തെ മെഡലാണ് ശ്രീശങ്കറിന്റേത്. ഹൈ ജംപില്‍ തേജസ്വിന്‍ ശങ്കര്‍ നേടിയ വെങ്കലമാണ് മറ്റൊരു മെഡല്‍. ഇതോടെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം പത്തൊന്‍പതായി. 8.08 മീറ്റര്‍ ചാടിയാണ് ലാക്വെയിന്‍ സ്വര്‍ണം നേടുന്നത്. രണ്ടാമത്തെ ശ്രമത്തില്‍ തന്നെ മികച്ച ദൂരം താണ്ടാനായതാണ് ലാക്വെയിനെ ശ്രീശങ്കറിന്റെ മുന്നിലെത്തിച്ചത്.

ശ്രീശങ്കര്‍ തന്റെ അഞ്ചാം ശ്രമത്തിലാണ് മെഡല്‍ കരസ്ഥമാക്കാനായ 8.08 മീറ്റര്‍ ദൂരം കടന്നത്. ആദ്യ മൂന്ന് ജമ്ബുകളില്‍ 7.60 മീറ്റര്‍, 7.84, 7.84 എന്നിങ്ങനെയായിരുന്നു ശ്രീശങ്കറിന്റെ ചാട്ടം. നാലാം ശ്രമത്തില്‍ എട്ടു മീറ്റര്‍ മറികടന്നെങ്കിലും ഒരു സെന്റിമീറ്ററിന്റെ വ്യത്യാസത്തില്‍ ഫൗളായി. ആറാം ശ്രമത്തിലാണ് മലയാളി താരം മുഹമ്മദ് അനീസ് യഹിയക്ക് മികച്ച ദൂരം ചാടാനായത്. ദക്ഷിണാഫ്രിക്കയുടെ ജോവാന്‍ വാന്‍ വൂറന്‍ (8.06 മീ.) വെങ്കലം നേടി. മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ പുരുഷ ജംപര്‍ എന്ന എലൈറ്റ് പട്ടികയില്‍ സുരേഷ് ബാബുവിനൊപ്പം മുരളി ശ്രീശങ്കറും എത്തി. 1978-ല്‍ കാനഡയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സുരേഷ് വെങ്കലം നേടിയിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.