Follow the News Bengaluru channel on WhatsApp

മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് കോവിഡ്

ബെംഗളൂരു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് കോവിഡ് പോസ്റ്റീവായി. മുഖ്യമന്ത്രി തന്നെയാണ് ട്വിറ്ററിൽ ഇക്കാര്യം വ്യക്തമാക്കിയത്. നേരിയ ലക്ഷണങ്ങളോടെ തനിക്ക് കോവിഡ് പോസിറ്റീവ് ആണെന്നും ഡൽഹിയിലേക്കുള്ള തന്റെ യാത്ര റദ്ദാക്കിയെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ശനിയാഴ്ച പറഞ്ഞു. ഞാൻ വീട്ടിൽ തന്നെ ഒറ്റപ്പെട്ട് കഴിയുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ എന്നോട് കൂടെ യാത്ര ചെയ്തവരും ബന്ധപ്പെട്ടവരും ദയവായി സ്വയം ഐസോലേഷനിൽ പോകുക. ബൊമ്മൈ ട്വീറ്റ് ചെയ്തു.

ഇന്നും നാളെയുമായി ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നടക്കുന്ന ആസാദി കാ അമൃത് മഹോത്സവ് ദേശീയ സമിതിയുടെ മൂന്നാം യോഗത്തിലും നീതി ആയോഗിന്റെ ഗവേണിംഗ് കൗൺസിൽ യോഗത്തിലും പങ്കെടുക്കാൻ ബൊമ്മൈ ഇന്ന് ന്യൂഡൽഹിയിലേക്ക് പോകേണ്ടതായിരുന്നു. ശനിയാഴ്ച മുതലുള്ള മുഖ്യമന്ത്രിയുടെ ഒരാഴ്ചത്തേ പൊതുപരിപാടികൾ മാറ്റിവെച്ചിട്ടുണ്ട്.

സംസ്ഥാന ഹൈ-ലെവൽ ക്ലിയറൻസ് കമ്മിറ്റി യോഗം, ലാൽബാഗിലെ ഗ്ലാസ് ഹൗസിൽ വാർഷിക സ്വാതന്ത്ര്യദിന പുഷ്പമേളയുടെ ഉദ്ഘാടനം, ബാംഗ്ലൂർ ചേംബർ ഓഫ് ഇൻഡസ്ട്രി ആൻഡ് കൊമേഴ്സിന്റെ വാർഷിക പൊതുയോഗം തുടങ്ങിയ യോഗങ്ങളിലും പരിപാടികളിലും ബൊമ്മൈ വെള്ളിയാഴ്ച പകൽ പങ്കെടുത്തിരുന്നു. ആ യോഗത്തിൽ മുഖ്യമന്ത്രിയുടെ കൂടെ ഉണ്ടായിരുന്നവരോടും ഐസോലേഷനിലേക്ക് പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.