Follow the News Bengaluru channel on WhatsApp

ഗൂഗിള്‍ പണിമുടക്കി: വലഞ്ഞ് ഉപഭോക്താക്കള്‍

ന്യൂഡല്‍ഹി: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സെര്‍ച്ച്‌ എന്‍ജിനായ ഗൂഗിള്‍ പണിമുടക്കിയതായി റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെ മുതലാണ് ഗൂഗിള്‍ സെര്‍ച്ചില്‍ ചെറിയ പ്രശ്‌നങ്ങള്‍ കണ്ടുതുടങ്ങിയത്. വെബ് സൈറ്റുകള്‍ ഡൌണ്‍ ആകുന്ന വിവരങ്ങള്‍ ട്രാക്ക് ചെയ്യുന്ന വെബ്‌സൈറ്റ് Downdetector.com ന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച്‌ ഗൂഗിള്‍ ഔട്ടേജ് ഉണ്ടായതായി പറയുന്നു. ഗൂഗിള്‍ സെര്‍ച്ചില്‍ 40,000-ലധികം പ്രശ്‌നങ്ങള്‍ ഡൌണ്‍ ഡിക്ടക്ടറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഗൂഗിളില്‍ ചിത്രവും മറ്റും തിരയുമ്പോൾ എറര്‍ 500 എന്ന സന്ദേശമാണ് സ്‌ക്രീനില്‍ തെളിയുന്നത്. സെര്‍വറിന് ഒരു താല്‍ക്കാലിക തടസ്സം നേരിട്ടതിനാല്‍ നിങ്ങളുടെ റിക്വസ്റ്റ് ഇപ്പോള്‍ സാധിക്കില്ല എന്നാണ് സന്ദേശത്തില്‍ കാണിക്കുന്നത്. 30 സെക്കന്‍ഡിന് ശേഷം വീണ്ടും ശ്രമിക്കാനും ഗൂഗിള്‍ ആവശ്യപ്പെടുന്നു.
ഗൂഗിളിന് തകരാര്‍ സംഭവിച്ചതായി ഡൗണ്‍ ഡിടക്ടറും സ്ഥിരീകരിച്ചിട്ടുണ്ട്.

മറ്റൊരു സന്ദേശത്തില്‍, “തടസ്സം നേരിട്ടതില്‍ ഖേദിക്കുന്നു, നിങ്ങളുടെ അഭ്യര്‍ത്ഥന ഇപ്പോള്‍ പരിഗണിക്കാന്‍ സാധിക്കില്ല. ചില ഇന്‍റേണല്‍ സെര്‍വര്‍ പിശക് സംഭവിച്ചിട്ടുണ്ട്. ഞങ്ങളുടെ എഞ്ചിനീയര്‍മാരുടെ ശ്രദ്ധയില്‍ പ്രശ്നം എത്തിയിട്ടുണ്ട്. പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുകയാണ്. ദയവായി പിന്നീട് വീണ്ടും ശ്രമിക്കുക.” എന്ന് ഗൂഗിള്‍ പറഞ്ഞു.

ഇതോടെ നിരവധി പേരാണ് ‘ഗൂഗിള്‍ ഡൗണ്‍’ എന്ന ഹാഷ്ടാഗുമായി ട്വിറ്ററില്‍ എത്തിയത്. ഗൂഗിള്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്ന് ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി ഉപയോക്താക്കള്‍ ട്വിറ്ററില്‍ പരാതി പറയുന്നുണ്ട്. ഇന്ത്യയില്‍ ചെറിയ രീതിയില്‍ മാത്രമാണ് തകരാര്‍ അനുഭവപ്പെടുന്നത്. എന്നാല്‍ അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ വലിയ രീതിയില്‍ ഇത് ഉപഭോക്താക്കള്‍ക്ക് അനുഭവപ്പെടുന്നതായാണ് റിപ്പോര്‍ട്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.