Follow the News Bengaluru channel on WhatsApp

മനോരമയുടെ കൊലപാതകം: ക്രൂരകൃത്യങ്ങൾ ചെയ്തത് പ്രതി ഒറ്റയ്ക്ക്, സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു

തിരുവനന്തപുരം: കേശവദാസപുരത്ത് വീട്ടമ്മയെ കൊന്നത് കഴുത്ത് ഞെരിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കൊലപ്പെടുത്തിയത് അസാം സ്വദേശി ആദം അലിയാണെന്ന് പോലീസ് ഉറപ്പിച്ചത് സി.സി ടി.വി ദൃശ്യങ്ങളിലൂടെയാണ്. കൊലപ്പെടുത്തിയതിന് ശേഷം കാലില്‍ കട്ടകെട്ടി മനോരമയുടെ മൃതദേഹം മതിലിനുമുകളിലൂടെ അടുത്ത വീട്ടുവളപ്പിലെ കിണറ്റിലേക്ക് ഇടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. സമീപത്തെ അടഞ്ഞുകിടന്ന വീട്ടിലെ സിസി ടിവി ക്യാമറകളില്‍ നിന്നാണ് ഇയാള്‍ മൃതദേഹവും ചുമന്ന് പോകുന്ന ദൃശ്യങ്ങള്‍ പോലീസിന് കിട്ടിയത്.

കൃത്യത്തിന് ശേഷം രക്ഷപ്പെട്ട് പോകുന്ന ദൃശ്യങ്ങളും കിട്ടി. തുടര്‍ന്ന് ഫോട്ടോ ശേഖരിച്ച്‌ ലുക്ക് ഔട്ട് നോട്ടീസ് ഉള്‍പ്പെടെ തയ്യാറാക്കി പോലീസ് നടത്തിയ ചടുലനീക്കങ്ങളിലൂടെയാണ് അടുത്ത ദിവസം തന്നെ പ്രതിയെ പിടിക്കാനായത്. സമീപത്ത് നിര്‍മ്മാണത്തിലുള്ള വീടിന്റെ ഒന്നാം നിലയില്‍ നിന്ന് മനോരമയുടെ വീടിന്റെ സണ്‍ഷേഡിലിറങ്ങി മതില്‍വഴിയാണ് പ്രതി വീട്ടുവളപ്പില്‍ കടന്നത്. വീടിന്റെ പിന്‍വാതില്‍ വഴി അകത്തുകടന്ന പ്രതി മനോരമയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയശേഷം ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍
കവരുകയായിരുന്നു.

ആറടിയോളം താഴ്ചയിലുള്ള തൊട്ടടുത്ത വീടിന്റെ സണ്‍ഷേഡില്‍ ഇറങ്ങിനിന്ന് മൃതദേഹം വളപ്പിലിട്ടു. പിന്നീട് വലിച്ചിഴച്ച്‌ കിണറ്റിലിടുകയായിരുന്നു. പ്രതി ആദം അലി പെട്ടെന്നു പ്രകോപിതനാകുന്ന ആളാണെന്ന് ഒപ്പം ഉണ്ടായിരുന്ന മറ്റു തൊഴിലാളികള്‍ പോലീസിന് മൊഴി നല്‍കി. മൊബൈല്‍ ഗെയിമായ പബ്ജിക്ക് ഇയാള്‍ അടിമയായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്. സമീപത്ത് വീട് നിര്‍മ്മാണ ജോലിക്കെത്തിയ ഇയാള്‍ ദിവസങ്ങളോളം മനോരമയുടെ വീട് നിരീക്ഷിച്ചിരുന്നതായും പോലീസിന് സംശയമുണ്ട്. മനോരമയുടെ ഭര്‍ത്താവ് പുറത്തേക്ക് പോയത് കണ്ടാകാം വീട്ടിലേക്ക് കയറിയത്. ഇയാള്‍ ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്ന് പോലീസ് സംശയിക്കുന്നുണ്ടെങ്കിലും പരസഹായം ലഭിച്ചിരുന്നോ എന്നതടക്കം അന്വേഷിക്കുന്നുണ്ട്.

പ്രതി ആദം അലി പെട്ടെന്നു പ്രകോപിതനാകുന്ന ആളാണെന്ന് ഒപ്പം ഉണ്ടായിരുന്ന മറ്റു തൊഴിലാളികള്‍ പോലീസിന് മൊഴി നല്‍കി. മൊബൈല്‍ ഗെയിമായ പബ്ജിക്ക് ഇയാള്‍ അടിമയായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്. കളിയില്‍ തോറ്റതിന്റെ ദേഷ്യത്തില്‍ ഇയാള്‍ കഴിഞ്ഞ ദിവസം ഫോണ്‍ എറിഞ്ഞ് പൊട്ടിച്ചിരുന്നു. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ഉള്ളൂരുള്ള സുഹൃത്തുക്കളോട് മൊബൈല്‍ഫോണും പുതിയ സിം കാര്‍ഡും ആവശ്യപ്പെട്ടിരുന്നു. കൂടെയുള്ള മറ്റ് പ്രതികള്‍ എത്താന്‍ വൈകിയതോടെയാണ് ഇയാള്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് പോവുകയായിരുന്നു. തിരുവനന്തപുരത്തു നിന്ന് നാലേകാലിന്റെ ഷാലിമാര്‍ എക്‌സ്പ്രസില്‍ രക്ഷപ്പെടാനായിരുന്നു പദ്ധതി.

ഇന്ന് ഇയാളെ തിരുവനന്തപുരത്തെത്തിച്ച്‌ ചോദ്യം ചെയ്യുന്നതോടെ ഇക്കാര്യത്തില്‍ വ്യക്തത വരും. ആദം അലിയുടെ ഒപ്പമുണ്ടായിരുന്ന അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഇവരില്‍ നിന്ന് ഇയാളെക്കുറിച്ച്‌ കൂടുതലൊന്നും അറിയാന്‍ പോലീസിന് കഴിഞ്ഞില്ല. അസാമില്‍ ഒരേ ജില്ലക്കാരാണെങ്കിലും വ്യത്യസ്ത ഗ്രാമക്കാരാണ് മറ്റുള്ളവര്‍. അതിനാല്‍ പ്രതിയുടെ പൂര്‍വകാലമോ ക്രിമിനല്‍ പശ്ചാത്തലമോ ഇവരില്‍ നിന്ന് പോലീസിന് മനസിലാക്കാനായില്ല.

അധികം സംസാരിക്കാനോ ആരുമായും ഇടപെടാനോ തയ്യാറാകാത്ത പ്രകൃതമാണ് ആദം അലിയുടേതെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പോലീസിനോട് പറഞ്ഞത്. ജോലി കഴിഞ്ഞ് പബ്‌ജി കളിയില്‍ മുഴുകുന്നതായിരുന്നു ഇയാളുടെ ശീലം. ആദമിനെ ചോദ്യം ചെയ്തശേഷമേ കസ്റ്റഡിയില്‍ എടുത്തവരെ വിട്ടയയ്ക്കണോ എന്നകാര്യത്തിലടക്കം തീരുമാനമുണ്ടാകൂ. കേരളത്തില്‍ മൂന്നുവര്‍ഷത്തിലധികമായി ജോലി ചെയ്യുന്ന ഇവര്‍ രണ്ടാഴ്ച മുമ്പാണ് കേശവദാസപുരത്ത് ജോലിയ്ക്കെത്തിയത്. ഇവിടെതന്നെയായിരുന്നു താമസം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.