Follow the News Bengaluru channel on WhatsApp

മാതാപിതാക്കളുടെ ഇൻഷുറൻസ് തുകയിൽ വിവാഹിതരായ പെൺമക്കൾക്കും അവകാശമുണ്ട്: കർണാടക ഹൈക്കോടതി

ബെംഗളൂരു: മാതാപിതാക്കൾ അപകടത്തിൽ മരിച്ചാൽ വിവാഹിതരായ പെൺമക്കൾക്കും ഇൻഷുറൻസ് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് കർണാടക ഹൈക്കോടതി. വിവാഹിതരായ ആൺമക്കളെന്നോ പെൺമക്കളെന്നോ ഉള്ള വേർതിരിവ് കാണിക്കാൻ കോടതിക്കാവില്ലെന്ന് ജസ്റ്റിസ് എച്ച്പി സന്ദേശിന്റെ ബെഞ്ച് വ്യക്തമാക്കി. വിവാഹിതരായ പെൺമക്കൾക്ക് നഷ്ടപരിഹാരത്തുക നൽകാനാവില്ലെന്ന വാദംഅംഗീകരിക്കാനാവില്ല. വിവാഹിതരായ ആൺമക്കൾക്ക് ഇൻഷുറൻസ് തുകയ്ക്ക് അർഹതയുണ്ടെന്നു സുപ്രീം കോടതി നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നു ഹൈക്കോടതി ഓർമിപ്പിച്ചു.

ഹുബ്ബള്ളിയിൽ വാഹനാപകടത്തിൽ മരിച്ച അൻപത്തിയേഴുകാരിയുടെ വിവാഹിതരായ പെൺമക്കൾക്ക് നഷ്ടപരിഹാരം നൽകണമെന്ന ട്രൈബ്യൂണൽ വിധിക്കെതിരെ ഇൻഷുറൻസ് കമ്പനി നൽകിയ അപ്പീലിൽ ആണ്  ഹൈക്കോടതി ഉത്തരവ്. മരിച്ച സ്ത്രീയുടെ ഭർത്താവും മൂന്നു പെൺമക്കളും മകനും നഷ്ട പരിഹാരം തേടിയിരുന്നു. 5,91,600 രൂപ ആറു ശതമാനം പലിശയോടെ കുടുംബാംഗങ്ങൾക്കു നൽകാനായിരുന്നു ട്രൈബ്യൂണൽ വിധി. എന്നാൽ വിവാഹിതരായ പെൺമക്കൾക്ക് തുക നൽകാനാവില്ലെന്ന വാദമുയർത്തി കമ്പനി ഹൈക്കോടതിയെ സമീപിച്ചു.

വിവാഹിതരായ പെൺമക്കളെ ആശ്രിതർ എന്നു കണക്കാക്കാനാവില്ലെന്ന വാദമാണ് കമ്പനി ഉയർത്തിയത്. എന്നാൽ ആശ്രിതർ എന്നത് സാമ്പത്തികമായി ആശ്രയിച്ചു കഴിയുന്നവർ മാത്രമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ശാരീരിക ആശ്രിതത്വം, വൈകാരിക ആശ്രിതത്വം, മാനസിക ആശ്രിതത്വം എന്നിങ്ങനെ പല വിധത്തിലാവാം. അതിനെ പണം കൊണ്ടു വിലയിരുത്താനാവില്ലെന്നും കോടതി പറഞ്ഞു. അതിനാൽ മാതാപിതാക്കളുടെ ഇൻഷൂറൻസ് തുകയിൽ മക്കൾക്ക് അവകാശമുണ്ട്. അവർ വിവാഹിതരാണോ അല്ലയോ എന്നത് പ്രശ്‌നമേയല്ല. കോടതി വ്യക്തമാക്കി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.