Follow the News Bengaluru channel on WhatsApp

ഡൽഹി ആനന്ദ് വിഹാറിൽ നിന്ന് 2000 വെടിയുണ്ടകൾ കണ്ടെത്തി; സ്വാതന്ത്ര്യ ദിനത്തിൽ ഭീകരാക്രമണ സാധ്യതയെന്ന് വിലയിരുത്തൽ

ഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി ഡൽഹി ആനന്ദ് വിഹാർ മേഖലയിൽ പോലീസ് നടത്തിയ സുരക്ഷാ പരിശോധനയിൽ രണ്ട് ബാഗുകൾ നിറയെ ബുള്ളറ്റുകൾ കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഗൺ ഹൗസ് ഉടമയടക്കം ആറ് പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി.

സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി രാജ്യത്തിന്റെ പ്രധാന സ്ഥലങ്ങളിൽ, പ്രത്യേകിച്ച് സംസ്ഥാന തലസ്ഥാനങ്ങളിൽ തീവ്രവാദ ഗ്രൂപ്പുകളിൽ നിന്ന് ഭീഷണിയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേത്തുടർന്ന് ഹൈദരാബാദിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.

ഇതിന് തൊട്ടുപിന്നാലെയാണ് ഡൽഹിയിൽ ബുള്ളറ്റുകൾ പോലീസ് കണ്ടെടുത്തത്. സമീപകാലത്ത് വർഗീയ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ട സെൻസിറ്റീവ് മേഖലകളിൽ കൂടുതൽ സേനയെ വിന്യസിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ സംസ്ഥാനങ്ങൾക്കും ഇന്റലിജൻസ് ഉദ്യോഗസ്ഥർ സർക്കുലർ നൽകിയിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.