Follow the News Bengaluru channel on WhatsApp

കര്‍ണാടകയില്‍ എല്ലാ ജില്ലാ ആശുപത്രികളിലും രോഗികൾക്ക് ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനം ഒരുക്കും: ആരോഗ്യമന്ത്രി

ബെംഗളൂരു: കർണാടകത്തിലെ എല്ലാ ജില്ലാ ആശുപത്രികളിലും രോഗിക്ക് അടുത്ത മാസം മുതല്‍ ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനം ഒരുക്കുമെന്ന് ആരോഗ്യമന്ത്രി ഡോ കെ സുധാകർ അറിയിച്ചു. ജയനഗറിലെ സർക്കാർ ആശുപത്രിയിൽ പരിശോധിക്കാന്‍ എത്തിയപ്പോഴാണ് മന്ത്രിയുടെ ഉറപ്പ്. രോഗികൾക്ക് പുലർച്ചെ വന്ന് ക്യൂ നിൽക്കാതെ എസ്എം എസ് വഴിയോ ഓൺലൈൻ വഴിയോ രജിസ്‌ട്രേഷൻ സൗകര്യം ഒരുക്കാനാണ് ഉദ്ദേശിക്കുന്നത്.

ഏതു ഡോകട്‌റെയാണ് കാണേണ്ടത്, എന്തെല്ലാം സൗകര്യങ്ങൾ ജില്ലാ ആശുപത്രികളിലുണ്ട്. ഏതെല്ലാം ഡോക്ടർമാർ ഡ്യൂട്ടിയിലുണ്ട്. ആരുടെ ക്ലിനിക്കാണ് നടക്കുന്നത്, ഏതെല്ലാം ദിവസങ്ങളിൽ ഔട്ട് പേഷ്യന്റ് ക്ലിനിക്കിൽ സ്പെഷ്യല്‍ ഡോക്ടര്‍മാര്‍ ഉണ്ട് തുടങ്ങി സകലവിവരങ്ങളും രോഗികൾക്ക് മനസിലാവുന്ന രീതിയിലാണ് ഓൺലൈൻ വിവരങ്ങൾ ഒരുക്കിയിരിക്കുന്നത്. ഡോക്ടറെ കാണാനുള്ള രോഗികൾ രോഗവിവരങ്ങൾ നൽകിയാൽ റജിസ്റ്റർ ചെയ്തതിനുശേഷം രജിസ്‌ട്രേഷൻ നമ്പർ ഓൺൈലൈൻ വഴിയോ എസ്എംഎസ് വഴിയോ രോഗികൾക്കോ ബന്ധുക്കൾക്കോ ലഭിക്കും. ഏതുസമയത്താണ് വരേണ്ടതെന്ന സമയവും അറിയിക്കും. അതു കൊണ്ട് ജില്ലാ ആശുപത്രികളിൽ ക്യൂവും തിരക്കും നിയന്ത്രിക്കാനാവുമെന്നും മന്ത്രി അറിയിച്ചു. ഭാവിയിൽ താലൂക്കാശുപത്രികളിലേക്കും ഇതു വ്യാപിപ്പിക്കും. മന്ത്രി വ്യക്തമാക്കി.

ജയനഗർ സർക്കാർ ആശുപത്രിക്ക് 5 കോടി രൂപയുടെ ഗ്രാന്റ് അനുവദിച്ചതായും ജിവനക്കാരനെ സ്ഥിരപ്പെടുത്താനും കൂടുതൽ ആളുകളെ നിയമിക്കാനും ധനകാര്യ വകുപ്പിന് ശുപാർശ അയച്ചതായും മന്ത്രി പറഞ്ഞു. കോവിഡ് രോഗവുമായി ബന്ധപ്പെട്ട് രോഗികളിൽ നിന്ന് പണം സ്വീകരിച്ച് ചികിത്സിച്ച എല്ലാ ആശുപത്രികളോടും രോഗികൾക്ക് പണം മടക്കി നൽക്കാൻ ഉത്തരവിട്ടിട്ടുണ്ട്. ഇങ്ങിനെ 1.58 കോടി രൂപ സംസ്ഥാനത്തൊട്ടാകെ രോഗികൾക്ക് മടക്കി നൽകിയതായും മന്ത്രി വിശദീകരിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.