Follow the News Bengaluru channel on WhatsApp

ആധാര്‍ – വോട്ടര്‍ പട്ടിക ബന്ധിപ്പിക്കൽ: ബിഎല്‍ഒമാര്‍ വീടുകളിലേക്ക് എത്തും

തിരുവനന്തപുരം: ആധാര്‍ – വോട്ടര്‍ പട്ടിക ബന്ധിപ്പിക്കുന്നതിനായി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വീടുകളിലേക്ക് എത്തും. ഇതുമായി ബന്ധപ്പെട്ട് ആളുകള്‍ക്കുള്ള സംശയവും ബിഎല്‍ഒമാര്‍ ദൂരികരിക്കും. ഓണ്‍ലൈന്‍ വഴി ബന്ധിപ്പിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഉള്‍പ്പെടെ ബിഎല്‍ഒ മാരെ ആശ്രയിക്കാം. പുതുതായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നവര്‍ ഫോറം 6 ലെ ബന്ധപ്പെട്ട കോളത്തില്‍ ആധാര്‍ നമ്പർ രേഖപ്പെടുത്തിയാല്‍ മതി.

ആധാര്‍-വോട്ടര്‍ പട്ടിക ബന്ധിപ്പിക്കലിനായി ആധാര്‍ നമ്പറും വോട്ടര്‍ ഐഡി നമ്പറുമാണ് ആവശ്യം. ബിഎല്‍ഒമാര്‍ ഭവന സന്ദര്‍ശനം ആരംഭിച്ച സാഹചര്യത്തില്‍ എല്ലാവരും രേഖകള്‍ കൈയ്യില്‍ കരുതിയിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നടപടി ക്രമങ്ങള്‍ വേ​ഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് ഇത് സഹായകരമാകുമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചത്.

ബിഎല്‍ഒ മാരുടെ സഹായം കൂടാതെ ആളുകള്‍ക്ക് സ്വന്തം നിലയിലും ആധാര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കാവുന്നതാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ www.nvsp.in എന്ന വെബ്‌സൈറ്റ് വഴിയോ വോട്ടര്‍ ഹെല്‍പ്പ്‌ലൈന്‍ ആപ്പ് വഴിയോ ഫോറം 6ബി പൂരിപ്പിച്ചും ആധാര്‍ ലിങ്ക് ചെയ്യാവുന്നതാണ്. ആധാര്‍ – വോട്ടര്‍ പട്ടിക ബന്ധിപ്പിക്കലിനായി സംസ്ഥാനത്ത് എല്ലാ കളക്‌ട്രേറ്റുകളും താലൂക്ക് ഓഫീസുകളും മറ്റ് സര്‍ക്കാര്‍ ഓഫീസുകളും കേന്ദ്രീകരിച്ച്‌ ഹെല്‍പ്പ് ഡെസ്‌ക്കുകളും ആരംഭിച്ചിട്ടുണ്ട്.

വോട്ടറുടെ ഐഡന്റിറ്റി ഉറപ്പാക്കുക, വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പ് ഒഴിവാക്കുക, വോട്ടര്‍പ്പട്ടികയുടെ ശുദ്ധീകരണം എന്നിവയാണ് ആധാര്‍ – വോട്ടര്‍ പട്ടിക ബന്ധിപ്പിക്കലിലൂടെ ലക്ഷ്യമിടുന്നത്. ഈ പ്രക്രിയയില്‍ എല്ലാവരും പങ്കാളികളാകണമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ്‌ കൗള്‍ അഭ്യര്‍ത്ഥിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.