Follow the News Bengaluru channel on WhatsApp

ട്രെയിനുകള്‍ക്ക് പുതിയ സ്റ്റോപ്പുകള്‍ അനുവദിക്കണം: കര്‍ശന നിയന്ത്രണവുമായി റെയില്‍വേ

കൊല്ലം: കര്‍ശന നിയന്ത്രണവുമായി റെയില്‍വേ. മെയില്‍, എക്‌സ്പ്രസ് തീവണ്ടികള്‍ക്ക് പുതിയ സ്റ്റോപ്പുകള്‍ അനുവദിക്കുന്നതിലാണ് കര്‍ശന നിയന്ത്രണം വരുന്നത്. 16,672 മുതല്‍ 22,442 രൂപ വരെ വരുമാനമുള്ള സ്റ്റേഷനുകളില്‍ മാത്രമേ പുതിയ സ്റ്റോപ്പുകള്‍ അനുവദിക്കാവൂ എന്നാണ് റെയില്‍വേ ബോര്‍ഡിന്‍റെ നിലപാട്. ട്രെയിന്‍ ഒരു സ്റ്റേഷനില്‍ നിര്‍ത്തി യാത്ര തുടരുന്നതിനുള്ള ചെലവ് കുത്തനെ ഉയര്‍ന്നതാണ് ഇതിന് കാരണം.

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ഒരു സ്റ്റേഷനില്‍ മെയില്‍, എക്സ്പ്രസ് ട്രെയിനുകള്‍ നിര്‍ത്തുന്നതിനുള്ള ചെലവ് 16,672 രൂപ മുതല്‍ 22,432 രൂപ വരെയാണ്. ഇന്ധനം-ഊര്‍ജ്ജ നഷ്ടം, തേയ്മാനം എന്നിവയുടെ അടിസ്ഥാനത്തിലാണ് നഷ്ടം കണക്കാക്കുന്നത്. 2005 ല്‍ ഇത് 4,376 രൂപ മുതല്‍ 5,396 രൂപ വരെയായിരുന്നു. റെയില്‍വേ മന്ത്രാലയത്തിന് കീഴിലുള്ള റിസര്‍ച്ച്‌ ഡിസൈന്‍ ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് ഓര്‍ഗനൈസേഷനാണ് (ആര്‍ഡിഎസ്‌ഒ) പുതിയ കണക്കുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ഇന്ധന, സ്പെയര്‍ പാര്‍ട്സ് എന്നിവയുടെ വില വര്‍ദ്ധനവ് കാരണം, 22 കോച്ചുകളുള്ള എക്സ്പ്രസ് ട്രെയിനിന് ഒരു സ്റ്റോപ്പില്‍ നിര്‍ത്തുമ്പോൾ 22,442 രൂപ ചെലവാകും. കോച്ചുകളുടെ എണ്ണം കുറയുന്നതിനനുസരിച്ച്‌ ചെലവും കുറയും.

ഇതിന്റെ അടിസ്ഥാനത്തില്‍ തീവണ്ടി നിര്‍ത്തല്‍ നയം (സ്റ്റോപ്പേജ് പോളിസി) റെയില്‍വേ ബോര്‍ഡ് തയ്യാറാക്കി എല്ലാ സോണല്‍ റെയില്‍വേ ജനറല്‍ മാനേജര്‍മാര്‍ക്കും അയച്ചുകൊടുത്തിട്ടുണ്ട്. പുതിയ കണക്ക് ആധാരമാക്കിയാല്‍ കേരളത്തിലെ 70 മുതല്‍ 80 ശതമാനംവരെ സ്റ്റോപ്പുകള്‍ നിര്‍ത്തേണ്ടിവരും. എന്നാല്‍ നിലവില്‍ സ്റ്റോപ്പുള്ളയിടങ്ങളില്‍ ഇത് ബാധകമാകില്ലെന്നാണ് അധികൃതര്‍ പറയുന്നത്. പക്ഷേ, കോവിഡ് കാലത്ത് നിര്‍ത്തിയ സ്റ്റോപ്പുകള്‍ പുഃനസ്ഥാപിക്കുന്നതിന് പുതിയ നയം തിരിച്ചടിയാകും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.