Follow the News Bengaluru channel on WhatsApp

നയന്‍താര: ബിയോണ്ട് ദി ഫെയറിടേയ്ല്‍ ടീസര്‍ പുറത്തുവിട്ടു (വീഡിയോ പുറത്ത്)

സൂപ്പര്‍താരം നയന്‍താരയുടെ ജീവിതവും സിനിമയും വിവാഹവും പറയുന്ന ഡോക്യുമെന്ററി നയന്‍താര: ബിയോണ്ട് ദി ഫെയറിടേയ്ല്‍ ടീസര്‍ പുറത്തുവിട്ടു. തങ്ങളുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെയും ജീവിതത്തെക്കുറിച്ചെല്ലാം നയന്‍താര തുറന്നുപറയുന്നുണ്ട്. റൗഡി പിക്‌ചേഴ്‌സ് നിര്‍മ്മിച്ചിരിക്കുന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് ഗൗതം വാസുദേവ് മേനോന്‍ ആണ്. നയന്‍താരയെക്കുറിച്ച്‌ വാചാലനാവുകയാണ് വിഘ്നേഷ്. സിനിമാതാരം എന്നതിനേക്കാള്‍ അപ്പുറം മികച്ച മനുഷ്യനാണ് എന്നാണ് ഭര്‍ത്താവിന്റെ വാക്കുകള്‍.

തന്റെ സിനിമ ജീവിതത്തെക്കുറിച്ച്‌ നയന്‍സും പറയുന്നുണ്ട്. താനൊരു സാധാരണ പെണ്‍കുട്ടിയാണെന്നും ചെയ്യുന്ന കാര്യങ്ങള്‍ക്ക് തന്റെ പരമാവധി നല്‍കാറുണ്ടെന്നുമാണ് താരം പറയുന്നത്. താരത്തിന്റെ വിവാഹ ഒരുക്കവും വിഘ്നേഷുമായി ഒന്നിച്ചുള്ള നിമിഷങ്ങളുമെല്ലാം ഒരു മിനിറ്റു വരുന്ന ടീസറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘നയന്‍താര : ബിയോണ്ട് ദ ഫെയറിടെയില്‍’ താരത്തിന്റെ വിവാഹ വിഡിയോ മാത്രമായിരിക്കില്ലെന്നും ജീവിതമായിരിക്കുമെന്നും ​ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞിരുന്നു. 

ജൂണ്‍ 9ന് മഹാബലിപുരത്ത് വച്ചായിരുന്നു താരവിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വിവാഹത്തില്‍ തമിഴിലേയും ബോളിവുഡിലേയും അടക്കം വമ്ബന്‍ താരങ്ങളാണ് എത്തിയത്.ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാന്‍ വിവാഹത്തില്‍ പങ്കെടുത്തു. കൂടാതെ രജനീകാന്ത്, മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, കമല്‍ഹാസന്‍, വിജയ്, ചിരഞ്ജീവി, സൂര്യ, അജിത്ത് കുമാര്‍, കാര്‍ത്തി തുടങ്ങിയ തമിഴ് സിനിമയിലെ മുന്‍നിര താരങ്ങളെല്ലാം നയന്‍സ്- വിക്കി വിവാഹത്തില്‍ പങ്കെടുത്തിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.