Follow the News Bengaluru channel on WhatsApp

ജാര്‍ഖണ്ഡില്‍ ബന്ദികളാക്കിയ മലയാളി ബസ് ജീവനക്കാര്‍ക്ക് മോചനം: സംഭവം ഇങ്ങനെ

റാഞ്ചി: ജാര്‍ഖണ്ഡില്‍ ഗ്രാമീണര്‍ ബന്ദികളാക്കിയ മലയാളി ബസ് ജീവനക്കാര്‍ക്ക് മോചനം. ഇടുക്കി സ്വദേശികളായ അനില്‍, ദേവികുളം ഷാജി എന്നിവരെയാണ് മോചിപ്പിച്ചത്. അന്തര്‍ സംസ്ഥാന തൊഴിലാളികളെ കൊണ്ടുവരാനാണ് ഇരുവരും ജാര്‍ഖണ്ഡിലെത്തിയത്. കേരളാ പോലീസിന്റെ ഇടപെടലോടെയാണ് മോചനം സാധ്യമായത്. കഴിഞ്ഞ പത്തിന് കട്ടപ്പനയില്‍ നിന്നും തൊഴിലാളികളുമായി പോയതായിരുന്നു ബസ്.

സാധാരണരീതിയില്‍ തിരികെ വരുമ്പോൾ അവിടെ നിന്ന് തൊഴിലാളികളെ നാട്ടിലേക്ക് കൊണ്ടുവരികയുമാണ് പതിവ്. അതേ രീതിയില്‍ തൊഴിലാളികളുമായി മടങ്ങാന്‍ തീരുമാനിച്ച ഡ്രൈവറും ക്ലീനറും കേരളത്തിലേക്കുവരാനുള്ള പതിനഞ്ച് തൊഴിലാളികളെ കൂട്ടാന്‍ അവരുടെ ഗ്രാമത്തില്‍ പോയപ്പോഴാണ് നാട്ടുകാര്‍ ചേര്‍ന്ന് ബന്ദികളാക്കിയത്.
മോചന ദ്രവ്യമായി രണ്ടുലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. സംഭവം ജാര്‍ഖണ്ഡ് പോലീസിനെ അറിയിച്ചെങ്കിലും ഇടപെടല്‍ ഉണ്ടായില്ല. തുടര്‍ന്ന് ജീവനക്കാര്‍ കേരളാ പോലീസീന് വിളിക്കുകയായിരുന്നു.

തുടര്‍ന്ന് ഇന്റലിജന്‍സ് എ ഡി ജി പി ജാര്‍ഖണ്ഡ് പോലീസുമായി ബന്ധപ്പെടുകയും അതിന്റെ അടിസ്ഥാനത്തില്‍ മോചനം സാധ്യമാവുകയുമായിരുന്നു. നിലവില്‍ ബസ് ഗ്രാമവാസികള്‍ പിടിച്ചുവെച്ചിരിക്കുകയാണ്. മൂന്ന് ലക്ഷ രൂപ നല്‍കിയാല്‍ മാത്രമേ ബസ് വിട്ട് നല്‍കുകയുള്ളൂവെന്നാണ് ഗ്രാമവാസികള്‍ അറിയിച്ചിരിക്കുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.