Follow the News Bengaluru channel on WhatsApp

ലോകത്തിലെ ആദ്യത്തെ ഇലക്‌ട്രിക് പാസഞ്ചര്‍ വിമാനം പറന്നുയർന്നു

ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ ഇലക്‌ട്രിക് പാസഞ്ചര്‍ വിമാനം ആദ്യ പരീക്ഷണ പറക്കല്‍ പൂര്‍ത്തിയാക്കി. ടെസ്ല ഓഫ് എയര്‍ക്രാഫ്റ്റ്’ എന്ന് വിളിക്കപ്പെടുന്ന ഏവിയേഷന്‍ ആലീസാണ് ഈ പുതിയ കണ്ടുപിടിത്തത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ഇസ്രായേല്‍ ആസ്ഥാനമായുള്ള എവിയേഷന്‍ വികസിപ്പിച്ച ആലീസ് എന്ന ഓള്‍-ഇലക്‌ട്രിക് വിമാനം ചൊവ്വാഴ്ച്ച രാവിലെ വാഷിംഗ്ടണ്‍ സ്റ്റേറ്റിലെ ഗ്രാന്റ് കൗണ്ടി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആകാശത്തേക്ക് പറന്നു.

എട്ട് മിനിറ്റോളം നീണ്ടതായിരുന്നു ആദ്യത്തെ പരീക്ഷണ പറക്കല്‍. 640 കിലോവാട്ട് ഇലക്‌ട്രിക് മോട്ടോറാണു വിമാനത്തിനു കരുത്തുപകരുന്നത്. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 406 കിലോമീറ്റര്‍ വരെ പറക്കാന്‍ ആലീസിനാകും. ഒമ്പത്, ആറ് സീറ്റുകളുള്ള വിമാനങ്ങള്‍ പുറത്തിറക്കാനാണ് നിര്‍മാതാക്കളായ ആര്‍ലിങ്ടണിന്റെ തീരുമാനം. വൈകാതെ ഇ- വിമാനങ്ങള്‍ വിപണിയിലെത്തിക്കും. ലൂയിസ് കരോളിന്റെ നോവല്‍ ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടാണു വിമാനത്തിനു ആലീസ് എന്ന പേര് നല്‍കിയത്.

പണി പൂര്‍ത്തിയാക്കി പറന്നുയര്‍ന്ന ഏവിയേഷന്‍ ആലീസിന്റെ പ്രോട്ടോടൈപ്പ് ആദ്യമായി 2017 ല്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇലക്‌ട്രിക് കാറുകളുടേതിന് സമാനമായ ബാറ്ററി സാങ്കേതികവിദ്യയുമായാണ് ആലീസ് എന്ന ഓള്‍-ഇലക്‌ട്രിക് പാസഞ്ചര്‍ വിമാനം വരുന്നത്. 30 മിനിറ്റ് ചാര്‍ജിന് ശേഷം ഒന്നോ രണ്ടോ മണിക്കൂര്‍ പറക്കലാണ് ഏവിയേഷന്‍ ലക്ഷ്യമിടുന്നത്. കൂടാതെ വിമാനത്തില്‍ ആകെ ഒമ്പത് യാത്രക്കാരും 2 പൈലറ്റുമാരുമാണ് ഉണ്ടാവുക.

വിമാനത്തിന് പരമാവധി ക്രൂയിസ് വേഗത 250 നോട്ട്‌സ് അഥവാ മണിക്കൂറില്‍ 287 മൈല്‍ ആണ്. വൈദ്യുത വിമാന വികസനത്തിന്റെ അടുത്ത ഘട്ടങ്ങളുമായി മുന്നോട്ട് പോകുന്നതിനായി ആദ്യ പരീക്ഷണ പറക്കലില്‍ നിന്ന് ലഭിച്ച എല്ലാ ഡാറ്റയും കമ്പനി അവലോകനം ചെയ്യും. എവിയേഷന്‍ പിന്നീട് 2025-ഓടെ FAA-സര്‍ട്ടിഫൈഡ് വിമാനം വികസിപ്പിക്കാന്‍ തുടങ്ങും. തുടര്‍ന്ന് ഒന്നോ രണ്ടോ വര്‍ഷത്തെ പരീക്ഷണങ്ങള്‍ക്ക് ശേഷം 2027-ല്‍ ആലീസിനെ വാണിജ്യ സേവനത്തിനായി കമ്പനി വിന്യസിക്കും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Comments are closed.