Follow the News Bengaluru channel on WhatsApp

ഐസിസി പുരുഷ ടി-20 ലോകകപ്പ് ക്രിക്കറ്റ് ബ്രാൻഡ് അംബാസഡറായി യുവരാജ് സിംഗ്

ഐസിസി 2024 പുരുഷ ടി-20 ലോകകപ്പ് ക്രിക്കറ്റ് ബ്രാൻഡ് അംബാസഡറായി മുൻ ഇന്ത്യൻ സൂപ്പർ താരം യുവരാജ് സിം​ഗിനെ തിരഞ്ഞെടുത്തു. ഐസിസിയാണ് തീരുമാനം അറിയിച്ചത്. ജൂൺ ഒമ്പതിന് ന്യൂയോർക്കിൽ നടക്കുന്ന ഇന്ത്യ – പാകിസ്താൻ മത്സരങ്ങളുടേത് ഉൾപ്പെടെയുള്ള പ്രൊമോഷൻ പരിപാടികളിൽ യുവരാജ് പങ്കെടുക്കും.

2007ലെ ആദ്യ ടി-20 ലോകകപ്പിൽ ഒരോവറിൽ ആറ് സിക്‌സുകൾ നേടിയ താരമാണ് യുവരാജ്. ആ ലോകകപ്പിൽ ഇന്ത്യ വിജയിക്കുകയും ചെയ്തിരുന്നു. യുവരാജിനെ ഐസിസി പുരുഷ ടി-20 ലോകകപ്പ് അംബാസഡറായി ലഭിച്ചത് അഭിമാനകരമാണെന്ന് ഐസിസിയുടെ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ജനറൽ മാനേജർ ക്ലെയർ ഫർലോങ് പറഞ്ഞു. നേരത്തേ ലോകകപ്പ് അംബാസഡർമാരായി നിയമിച്ച ക്രിസ് ഗെയ്ൽ, ഉസൈൻ ബോൾട്ട് എന്നിവരെ തിരഞ്ഞെടുത്തിരുന്നു.

ജൂൺ ഒന്നു മുതൽ 29 വരെ യു.എസ്.എ.യിലും വെസ്റ്റ് ഇൻഡീസിലുമാണ് ലോകകപ്പ് മത്സരം നടക്കുന്നത്. 20 ടീമുകൾ മത്സരിക്കുന്ന ടൂർണമെന്റിൽ ആകെ 56 മാച്ചുകളാണുണ്ടാവുക. ഒമ്പത് വേദികളിലായാണ് മത്സരം നടക്കുന്നത്. ജൂൺ 29-ന് ബാർബഡോസിലാണ് ഫൈനൽ.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.