Follow the News Bengaluru channel on WhatsApp

ദൃശ്യം മോഡൽ കൊലപാതകം: പ്രതി അറസ്റ്റിൽ

ആലപ്പുഴ: ആര്യാട് കോമളപുരം സ്വദേശി ബിന്ദുമോനെ (45) കൊലപ്പെടുത്തി ചങ്ങനാശേരി എസി കോളനിയിലെ വീട്ടില്‍ കുഴിച്ചിട്ട സംഭവത്തില്‍ പ്രതിയായ മുത്തുകുമാറിനെ പോലീസ് പിടികൂടി. കലവൂര്‍ ഐടിസി കോളനിയില്‍ നിന്നാണ് ആലപ്പുഴ നോര്‍ത്ത് പോലീസ് പ്രതിയെ പിടികൂടിയത്. ഇയാളെ ചങ്ങനാശേരി പോലീസിന് കൈമാറും. പ്രതിയെ നാളെ കൊലപാതകം നടത്തിയ വീട്ടിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തും. കേസില്‍ മൊത്തം മൂന്ന് പ്രതികള്‍ ഉണ്ടെന്നാണ് പോലീസ് പറയുന്നത്.

മറ്റ് രണ്ട് പേര്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇവര്‍ കേരളം വിട്ടതായാണു സൂചനയെന്ന് പോലീസ് പറയുന്നു. കയര്‍ ഫാക്ടറി തൊഴിലാളിയായ ബിന്ദുമോന്റെ മൃതദേഹം ശനിയാഴ്ചയാണ് മുത്തുകുമാര്‍ വാടകയ്ക്കു താമസിച്ചിരുന്ന വീടിനുള്ളില്‍ മറവു ചെയ്ത് സിമന്റിട്ട് ഉറപ്പിച്ച നിലയില്‍ കണ്ടെത്തിയത്. മുത്തുകുമാറിനെ കാണാനില്ലെന്ന പരാതി കിട്ടിയപ്പോള്‍ പോലീസ് മൊബൈല്‍ ഫോണിന്‍റെ കോൾ റെക്കോര്‍ഡ് പരിശോധിച്ചു. ബിന്ദു കുമാറിന് അവസാനം വന്ന ഫോണ്‍ വിളി മുത്തു കുമാറിന്‍റേതാണെന്ന് കണ്ടെത്തിയിരുന്നു.

ഇതിന് പിന്നാലെ പോലീസ് മുത്തു കുമാറിനെ വിളിച്ച്‌ അന്വേഷിക്കുമ്പോൾ ആ ദിവസം വിളിച്ചോ എന്ന് അറിയില്ല എന്ന തരത്തില്‍ ഒഴുക്കന്‍ മട്ടിലായിരുന്നു മറുപടി. പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയെങ്കിലും മുത്തുകുമാര്‍ സ്ഥലം വിടുകയായിരുന്നു. തുടർന്ന് മുത്തുവിന്റെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ നോക്കി ആലപ്പുഴ പോലീസ് വെള്ളിയാഴ്ച രാത്രി ചങ്ങനാശേരിയിലെ വീട്ടിലെത്തുകയായിരുന്നു.

അടുക്കളയോടു ചേര്‍ന്നുള്ള ചായ്പില്‍ കോണ്‍ക്രീറ്റ് തറയുടെ ഭാഗങ്ങള്‍ പുതുതായി സിമന്റ് ഇട്ട് ഉറപ്പിച്ചിരിക്കുന്നതു പോലീസിന്റെ ശ്രദ്ധയില്‍പെട്ടു. പിന്നീട് തറ പൊളിച്ച്‌ മൃതദേഹം കണ്ടെത്തി. തറ നിരപ്പില്‍ നിന്ന് രണ്ടടി താഴ്ചയിലായിരുന്നു കുഴി. ആലപ്പുഴയില്‍ നിന്നുള്ള ബന്ധുക്കള്‍ എത്തി തിരിച്ചറിഞ്ഞതോടെ മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.