Follow the News Bengaluru channel on WhatsApp

യുഎസില്‍ എട്ടുമാസം പ്രായമായ പെണ്‍കുട്ടിയെ ഉൾപ്പെടെ 4 ഇന്ത്യന്‍ വംശജരെ തട്ടിക്കൊണ്ടു പോയി

കാലിഫോര്‍ണിയ: യുഎസ്സിലെ കാലിഫോര്‍ണിയയില്‍ ഒരു കൈക്കുഞ്ഞും മാതാപിതാക്കളും ഉള്‍പ്പടെ നാല് ഇന്ത്യന്‍ വംശജരെ തട്ടിക്കൊണ്ടുപോയി. കാലിഫോര്‍ണിയയിലെ മെര്‍സ്ഡിലാണ് സംഭവം. 36കാരനായ ജസ്ദീപ് സിങ്, 27കാരിയായ ജസ്ലി കൗര്‍, ഇവരുടെ കുട്ടി ആരൂഹി ദേരി, 39കാരനായ അമന്‍ദീപ് സിങ് എന്നിവരെയാണ് തട്ടിക്കൊണ്ടുപോയതെന്ന് മെഴ്‌സിഡ് കൗണ്ടി പോലീസ് അറിയിച്ചു. അന്വേഷണം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്. സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

നാല് പേരെയും അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി കൊണ്ടുപോയതാണെന്ന് അധികൃതര്‍ പറഞ്ഞു. സൗത്ത് ഹൈവേ 59 ലെ ഒരു വ്യാപാര സ്ഥാപനത്തില്‍ നിന്നാണ് നാല് പേരെയും തട്ടിക്കൊണ്ടുപോയതെന്ന് അധികൃതര്‍ വ്യക്തമാക്കി. ധാരാളം ചില്ലറ വ്യാപാരികളും റെസ്റ്റോറന്റുകളുമുള്ള സ്ഥലത്ത് നിന്നാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. അതേസമയം, തട്ടിക്കൊണ്ട് പോകലിന് പിന്നിലെ കാരണം ഇപ്പോഴും വ്യക്തമല്ല.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.