Follow the News Bengaluru channel on WhatsApp

പട്ടാപ്പകല്‍ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നു: പ്രതിയെ നാട്ടുകാര്‍ പിടികൂടി കെട്ടിയിട്ടു

പട്ടാപ്പകല്‍ പെണ്‍കുട്ടിയെ സ്‌കൂട്ടര്‍ തടഞ്ഞ് കഴുത്തറുത്ത് കൊന്നു. പ്രതിയെ നാട്ടുകാര്‍ പിടികൂടി കെട്ടിയിട്ടു. ആന്ധ്രപ്രദേശിലെ കാക്കിനാടയില്‍ ആണ് സംഭവം. രാമചന്ദ്രപുരം ഗംഗാവരം സ്വദേശി ദേവിക(22)യെയാണ് നടുറോഡിലിട്ട് മുന്‍ കാമുകന്‍ ദാരുണമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതിയായ ബിക്കാവോലു സ്വദേശി ഗബ്ബാല വെങ്കിട്ട സൂര്യനാരായണ(25)യെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹാഭ്യര്‍ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.

സ്‌കൂട്ടറില്‍ വരികയായിരുന്ന യുവതിയെ നടുറോഡില്‍ തടഞ്ഞുനിര്‍ത്തിയ ശേഷം യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സഹോദരിക്ക് മരുന്ന് വാങ്ങി സ്‌കൂട്ടറില്‍ വീട്ടിലേക്ക് വരികയായിരുന്ന ദേവികയെ ബൈക്കിലെത്തിയാണ് പ്രതി തടഞ്ഞുനിര്‍ത്തിയത്. തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. ഇയാളുടെ കൈവശം ആസിഡ് നിറച്ച കുപ്പിയുണ്ടായിരുന്നതായും പോലീസ് പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടന്‍തന്നെ  ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിനിടെ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച സൂര്യനാരായണയെ നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിക്കുകയും കെട്ടിയിടുകയും ചെയ്തു. തുടര്‍ന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. പിതാവ് മരിച്ചതിനാല്‍ മാതാവിന്റെ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു ദേവിക താമസിച്ചിരുന്നത്. മാതാവ് വിദേശത്താണ്.

സൂര്യ നാരായണന്റെ മാതാപിതാക്കള്‍ ഹൈദരാബാദിലാണ്. കൊല്ലപ്പെട്ട ദേവികയും സൂര്യനാരായണയും ഏറെക്കാലം പ്രണയത്തിലായിരുന്നു. തുടര്‍ന്ന് ഇരുവീട്ടുകാരും ഇവരുടെ വിവാഹം നടത്താനും തീരുമാനിച്ചു. എന്നാല്‍ രണ്ടുതവണ ഈ വിവാഹം മുടങ്ങി. ഇതിനുപിന്നാലെ ദേവിക കാമുകനില്‍ നിന്ന് അകലം പാലിക്കുകയും പോലീസ് കോണ്‍സ്റ്റബിള്‍ ജോലിക്കായുള്ള ശ്രമങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയുമായിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.