Follow the News Bengaluru channel on WhatsApp

എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു

എസ്‌എസ്‌എല്‍സി, ഹയര്‍സെക്കണ്ടറി പരീക്ഷ തിയതികള്‍ പ്രഖ്യാപിച്ചു. എസ്‌എസ്‌എല്‍സി പരീക്ഷ 2023 മാര്‍ച്ച്‌ 9 ന് ആരംഭിച്ച്‌ മാര്‍ച്ച്‌ 29 ന് അവസാനിക്കും. ഹയര്‍സെക്കണ്ടറി പ്ലസ് ടു പരീക്ഷയും വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷയും മാര്‍ച്ച്‌ 10ന് തുടങ്ങി മാര്‍ച്ച്‌ 30 അവസാനിക്കും വിധമാണ് ക്രമീകരിച്ചിട്ടുള്ളത്. എസ്‌എസ്‌എല്‍സി മാതൃകാ പരീക്ഷകള്‍ 2023 ഫെബ്രുവരി 27 ന് ആരംഭിച്ച്‌ മാര്‍ച്ച്‌ 3 ന് അവസാനിക്കും. നാലര ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ എസ്‌എസ്‌എല്‍സി പരീക്ഷ എഴുതും.
എസ്‌എസ്‌എല്‍സി മുല്യനിര്‍ണ്ണയം 2023 ഏപ്രില്‍ 3 ന് ആരംഭിക്കുകയും പരീക്ഷാഫലം 2023 മെയ് 10 നുള്ളില്‍ പ്രഖ്യാപിക്കുകയും ചെയ്യും.

ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി മാതൃകാ പരിക്ഷകള്‍ 2023 ഫെബ്രുവരി 27 ന് ആരംഭിച്ച്‌ മാര്‍ച്ച്‌ 3 ന് അവസാനിക്കും. രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി പ്രായോഗിക പരീക്ഷകള്‍ 2023 ഫെബ്രുവരി 1 നും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പ്രായോഗിക പരീക്ഷകള്‍ 2023 ജനുവരി 25 നും ആരംഭിക്കുന്നതാണ്.
9 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കണ്ടറി പൊതുപരീക്ഷകളും അറുപതിനായിരത്തോളം വിദ്യാര്‍ഥികള്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പൊതുപരീക്ഷയും എഴുതും.

രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി & വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി മൂല്യനിര്‍ണ്ണയം 2023 ഏപ്രില്‍ 3 ന് ആരംഭിച്ച്‌ പരീക്ഷാഫലം മെയ് 25 നകം പ്രഖ്യാപിക്കും. എസ്‌എസ്‌എല്‍സിയ്ക്ക് 70 മൂല്യനിര്‍ണയ ക്യാമ്പുകളും ഹയര്‍ സെക്കണ്ടറിയ്ക്ക് 82 മൂല്യനിര്‍ണയ ക്യാമ്പുകളും സജ്ജമാക്കും. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയില്‍ 8 മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ ഉണ്ടാവും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.