Follow the News Bengaluru channel on WhatsApp

ജനുവരി ഒന്നുമുതല്‍ മദ്യ വില കൂടും; വില്‍പന നികുതി വര്‍ധിപ്പിക്കാനുള്ള ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു

കേരളത്തിൽ മദ്യത്തിന്റെ വില ജനുവരി ഒന്ന് മുതല്‍ വര്‍ധിക്കും. മദ്യത്തിന്റെ വില്പന നികുതി കൂട്ടാന്‍ ഉള്ള ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. നാല് ശതമാന ആണ് വില്പന നികുതി കൂട്ടുക. ടേണ്‍ ഓവര്‍ ടാക്സ് വേണ്ടെന്ന് വെച്ചപ്പോള്‍ വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നെന്ന് ചൂണ്ടിക്കാണിച്ചാണ് നഷ്ടം ഒഴിവാക്കാനായി വില്‍പ്പന നികുതി കൂട്ടിയത്. കഴിഞ്ഞ നിയമസഭ സമ്മേളനം പാസാക്കിയ ബില്ലില്‍ ആണ് ഗവര്‍ണര്‍ ഒപ്പിട്ടത്. ജനുവരി ഒന്ന് മുതല്‍ മദ്യത്തിന്റെ വില കൂട്ടുന്നതിനും ടേണ്‍ ഓവര്‍ നികുതി ഒഴിവാക്കുന്നതിനും നിയമപ്രാബല്യം നല്‍കുന്നതാണ് ബില്‍.

ഒമ്പത് ബ്രാന്‍ഡുകളുടെ വിലയാണ് വര്‍ധിക്കുന്നത്. മദ്യ കമ്പനികള്‍ ബിവറേജസ് കോര്‍പ്പറേഷന് മദ്യം നല്‍കുമ്പോഴുള്ള വിറ്റുവരവ് നികുതി ഒഴിവാക്കാന്‍ തത്വത്തില്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇത് ഒഴിവാക്കുമ്പോൾ 175 കോടി വരെ വരുമാന നഷ്ടമാണ് സര്‍ക്കാരിന് വരിക. ഈ നഷ്ടം നികത്തുന്നതിനാണ് വിലവര്‍ധന ഏര്‍പ്പെടുത്തുന്നത്. മദ്യത്തിന്‍റെ വില്‍പന നികുതിയില്‍ 4 ശതമാനത്തിനൊപ്പം ബിവറേജസ് കോര്‍പറേഷന്‍റെ കൈകാര്യച്ചെലവിനത്തില്‍ ഒരു ശതമാനം തുകയും ഉയര്‍ത്തിയിരുന്നു. ഇതോടെ വിദേശമദ്യത്തിന്‍റെ വില്‍പന നികുതി 251 ശതമാനമായി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.