Follow the News Bengaluru channel on WhatsApp

പുതുവത്സരാഘോഷത്തിനായി വര്‍ക്കലയില്‍ എത്തിയ ബെംഗളൂരു സ്വദേശി കടലില്‍ മുങ്ങിമരിച്ചു

വര്‍ക്കലയിലെ സ്വകാര്യ ബീച്ച്‌ റിസോര്‍ട്ടിന് സമീപത്ത് വിനോദസഞ്ചാരി കടലില്‍ മുങ്ങി മരിച്ചു.
ബെംഗളൂരു സ്വദേശി അരൂപ് ഡെ(33) ആണ് മരിച്ചത്. പുതുവല്‍സരം ആഘോഷിക്കാന്‍ റിസോര്‍ട്ടിലെത്തിയ 11 അംഗ സംഘത്തില്‍പ്പെട്ട അരൂപ്, കടലില്‍ കുളിക്കാനിറങ്ങിയ സമയത്താണ് മുങ്ങി മരിച്ചത്. ഭാര്യയും സുഹൃത്തുക്കളുമടങ്ങുന്നവരാണ് അരൂപിന്റെ ഒപ്പമുണ്ടായിരുന്നത്. റിസോര്‍ട്ടിന് സമീപത്തുള്ള ബീച്ചില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിച്ചുകൊണ്ടിരുന്ന അരൂപ് പെട്ടെന്ന് തിരയിലകപ്പെടുകയായിരുന്നു.

സുഹൃത്തുക്കളും മത്സ്യത്തൊഴിലാളികളും ചേര്‍ന്നാണ് മുങ്ങിതാഴുന്ന അരൂപിനെ കരയ്ക്കെത്തിച്ചത്. തുടര്‍ന്ന് വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അരൂപ് ആസ്ത്മ രോഗിയാണെന്നും അതുകൊണ്ടാണ് ശ്വാസതടസ്സമുണ്ടായെതെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. അയിരൂര്‍ പോലീസ് സംഭവസ്ഥലത്തെത്തി തുടര്‍നടപടികളെടുത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.