Follow the News Bengaluru channel on WhatsApp

ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം; 16 പേര്‍ക്ക് ദാരുണാന്ത്യം, 85 പേര്‍ക്ക് പരിക്ക്

ഗ്രീസില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ 29 പേര്‍ മരിച്ചു. 85 പേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ ഗ്രസീലെ ലാറിസയിലാണ് അപകടം. പാസഞ്ചര്‍ ട്രെയിന്‍ എതിരേ വന്ന ചരക്ക് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിരവധി കോച്ചുകള്‍ പാളം തെറ്റി. മൂന്നെണ്ണം തീപ്പിടിച്ചുകത്തി. പാസഞ്ചര്‍ ട്രെയിനിന്റെ ആദ്യത്തെ നാല് കോച്ചുകള്‍ പാളം തെറ്റി. ഇതില്‍ രണ്ട് എണ്ണം പൂര്‍ണമായും തകര്‍ന്നു. 350 ഓളം പേരായിരുന്നു അപകട സമയം തീവണ്ടിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ 250 ഓളം പേര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു

ഇടിയുടെ ആഘാതത്തില്‍ പാസഞ്ചര്‍ തീവണ്ടി പൂര്‍ണമായും തകര്‍ന്നു. ആദ്യ മൂന്ന് കോച്ചുകളില്‍ തീപിടുത്തം ഉണ്ടായി. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് തീ അണയ്ക്കാന്‍ കഴിഞ്ഞത്. സ്ഥലത്ത് ഇപ്പോഴും രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അപകടത്തിന്റെ കാരണം വ്യക്തമല്ല. പരിക്കേറ്റവര്‍ അടുത്തുള്ള ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. അതിനാല്‍ മരണ സംഖ്യ വീണ്ടും ഉയരാനാണ് സാധ്യത.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.