ഇന്‍സ്റ്റഗ്രാമിലൂടെ പ്രണയം; കാമുകിയെ നേരിട്ടു കണ്ടപ്പോള്‍ അമ്മയുടെ പ്രായം, സംഭവം ഇങ്ങനെ

കാളികാവ്: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടതാണ് ഇരുവരും. നേരില്‍ കാണാന്‍ കാമുകന്‍ കൈമാറിയ ലൊക്കേഷന്‍ നോക്കി വീട്ടില്‍ വന്നുകയറിയ കാമുകിയെ കണ്ട് ഞെട്ടി യുവാവ്. കാളികാവ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഇരുവരും ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടുന്നത്. നേരില്‍ കാണാന്‍ കാമുകന്‍ കൈമാറിയ ലൊക്കേഷന്‍ നോക്കി വീട്ടില്‍ വന്നുകയറിയതായിരുന്നു കാമുകി. കാമുകന്റെ പ്രായം ഇരുപത്തിരണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ യുവാവ് അത് മറച്ചുവെച്ചില്ല. കാമുകി പക്ഷേ, പതിനെട്ട് വയസ്സാണ് പറഞ്ഞത്.
എന്നാല്‍ കാമുകി യുവാവിന്റെ വീട്ടില്‍ എത്തിയതോടെയാണ് ഇവര്‍ക്ക് തന്റെ അമ്മയുടെ പ്രായമുണ്ട് എന്നും 22 വയസ്സുള്ള മകന്‍ ഉണ്ടെന്നും മനസ്സിലാക്കിയത്. ഇവരെ വീട്ടില്‍നിന്ന് ഇറക്കിവിടാന്‍ യുവാവും കുടുംബവും ഏറെ ശ്രമിച്ചെങ്കിലും നടന്നില്ല. ഒന്നിച്ചു ജീവിതം തുടരാനാണ് വന്നതെന്നായിരുന്നു നിലപാട്. ഇതോടെ യുവാവ് ഒടുവില്‍ പോലീസിന്റെ സഹായം തേടി. സ്ത്രീയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ നേരത്തേ കോഴിക്കോട് പോലീസില്‍ പരാതിപ്പെട്ടിരുന്നു. വിവരം ലഭിച്ച് കോഴിക്കോട്ട് നിന്ന് ബന്ധുക്കള്‍ കാളികാവിലെത്തി. തുടർന്ന് കാമുകിയെ ബന്ധുക്കള്‍ കോഴിക്കോട്ടേക്ക് കൊണ്ടുപോകുകയും ചെയ്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.