Follow the News Bengaluru channel on WhatsApp

മതപരിവര്‍ത്തനം: ഉത്തര്‍പ്രദേശില്‍ മലയാളി ദമ്പതികള്‍ അറസ്റ്റില്‍

ഗാസിയാബാദില്‍ മതപരിവര്‍ത്തന കുറ്റം ചുമത്തി മലയാളി ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ചിലെ പുരോഹിതനായ സന്തോഷ് ജോര്‍ജ് എബ്രഹാമും ഭാര്യ ജിജിയുമാണ് അറസ്റ്റിലായത്. ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരുടെ പരാതിയിലാണ് പോലീസ് ഇവരെ അറസ്റ്റു ചെയ്തത്.  1996 മുതല്‍ ഗാസിയാബാദില്‍ പ്രവര്‍ത്തിക്കുകയാണ് പാസ്റ്റര്‍. കഴിഞ്ഞ ദിവസം ഒരു ഹാളില്‍ പ്രാര്‍ത്ഥന നടത്തുകയും ആളുകളെ മതപരിവര്‍ത്തനം നടത്തുകയും ചെയ്തുവെന്നാണ് ആരോപണം.

മതപരിവര്‍ത്തനത്തെ കുറിച്ചുള്ള ചാറ്റുകളും ബാങ്ക് രേഖകളും ഇവരില്‍ നിന്നും കണ്ടെടുത്തതായി പോലീസ് പറഞ്ഞു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടരപ്പിലാക്കിക്കൊണ്ടിരിക്കുന്ന മതപരിവര്‍ത്തന നിരേധന നിയമപ്രകാരമാണ് അറസ്റ്റ്. ഇരുവരും ചേര്‍ന്ന് മതപരിവര്‍ത്തനത്തിന് ശ്രമിച്ചുവെന്നാണ് പോലീസ് പറയുന്നത്. ഒരാള്‍ക്ക് 20 പേരെ വീതം മതപരിവര്‍ത്തനം നടത്താന്‍ ടാര്‍ഗറ്റ് നല്‍കിയതായുള്ള വാട്‌സാപ്പ് സന്ദേശങ്ങളും പോലീസ് കണ്ടെടുത്തതായി പറയുന്നു.

എന്നാല്‍ മതപരിവര്‍ത്തനം നടത്തിയിട്ടില്ലെന്നും പ്രാര്‍ത്ഥന നടത്തുക മാത്രമാണ് ചെയ്തതെന്നും പാസ്റ്ററുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. 2021ല്‍ മതപരിവര്‍ത്തന നിരോധന നിയമം ഉത്തര്‍പ്രദേശ് പാസാക്കിയത്.
ആരോപണങ്ങളുടെ പേരിലാണ് അറസ്‌റ്റെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് നാണക്കേടാണെന്ന് ശശി തരൂര്‍ എം.പി ട്വീറ്റ് ചെയ്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.