Follow the News Bengaluru channel on WhatsApp

തൈര് പാക്കറ്റുകളില്‍ ഹിന്ദി വാക്കായ ‘ദഹി’യെന്ന് എഴുതണമെന്ന ഉത്തരവ് തിരുത്തി കേന്ദ്രം

തെെര് പാക്കറ്റുകളില്‍ ‘ദഹി’ എന്ന ഹിന്ദി വാക്ക് പ്രിന്റ് ചെയ്യണമെന്ന ഉത്തരവ് ഭക്ഷ്യസുരക്ഷാ അതോറിറ്റി തിരുത്തി. തെെരിന്റെ പ്രാദേശിക പദത്തിന് പകരം ‘ദഹി’ എന്ന ഹിന്ദി വാക്ക് ചേര്‍ക്കണമെന്ന തീരുമാനമാണ് പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചത്. ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവര്‍ കര്‍ശന നിലപാടെടുത്തതോടെയാണ് അതോറിറ്റിയുടെ പിന്മാറ്റം.

പായ്ക്കറ്റുകളില്‍ കേര്‍ഡ് (ഇംഗ്ലീഷ്), തയിര് (തമിഴ്) എന്നിവയ്ക്ക് പകരം ദഹി (ഹിന്ദി) എന്ന് ലേബല്‍ ചെയ്യാനാണ് അതോറിറ്റി ക്ഷീര ഫെഡറേഷനുകള്‍ക്കും ഉത്പാദകര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നത്. വെണ്ണ, കട്ടിപ്പാല്‍ എന്നിവയുടെ ലേബലിലും മാറ്റങ്ങള്‍ നിര്‍ദേശിച്ചിരുന്നു. തൈരിന് പുറമെ വെണ്ണയും ചീസുമടക്കമുള്ള മറ്റ് പാല്‍ ഉത്പന്നങ്ങള്‍ക്കും നിര്‍ദ്ദേശം ബാധകമായിരുന്നു. എന്നാല്‍ നിര്‍ദ്ദേശത്തിനെതിരെ തമിഴ്നാട്ടിലും കര്‍ണാടകത്തിലും കടുത്ത പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ നിര്‍ദ്ദേശം പിന്‍വലിക്കുകയായിരുന്നു.

കൂടാതെ ‘കേര്‍ഡ്’ എന്നതിനൊപ്പം അതാത് സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷകളിലെ പദങ്ങളും എഴുതാമെന്നും അറിയിച്ചു. ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ നിര്‍ദ്ദേശത്തിനെതിരെ നേരത്തെ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ രംഗത്തെത്തിയിരുന്നു. ഹിന്ദി അടിച്ചേല്‍പ്പിക്കുന്ന നടപടി എതിര്‍ക്കുമെന്നും തെെര് പാക്കറ്റുകളില്‍ കൂടി ഹിന്ദി ഉപയോഗിക്കണമെന്ന നിലയിലേക്കെത്തി നില്‍ക്കുകയാണ് കാര്യങ്ങളെന്നും സ്റ്റാലിന്‍ വിമര്‍ശിച്ചിരുന്നു. ട്വീറ്റിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.