അവസാന നിമിഷങ്ങള്‍; പ്രതി സന്ദീപിനെ ഡോക്ടര്‍ വന്ദന പരിശോധിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

കൊല്ലത്ത് യുവ ഡോക്ടറെ കൊലപ്പെടുത്തിയ പ്രതിയെ പരിശോധിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പ്രതിയുടെ കാലില്‍ നഴ്‌സ് മരുന്നുവെയ്ക്കുന്നതും ഇതിന് സമീപത്ത് പരിശോധനയ്ക്ക് നേതൃത്വം നല്‍കി ഡോക്ടര്‍ വന്ദന നില്‍ക്കുന്നതുമാണ് ദൃശ്യത്തിലുള്ളത്. ശാന്തനായി മുറിവ് ഡ്രസ് ചെയ്യുന്ന ആശുപത്രി ജീവനക്കാരോട് സഹകരിക്കുന്ന പ്രതിയെയാണ് ദൃശ്യങ്ങളില്‍ കാണാനാവുന്നത്.  വീഡിയോ ചിത്രീകരിച്ച ശേഷം അത് സുഹൃത്തിന് സന്ദീപ് അയച്ചുകൊടുത്തുവെന്നും പറയപ്പെടുന്നു. എന്നാല്‍ എന്തിനാണ് ഇയാള്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത് എന്നത് ദുരൂഹമായി തുടരുകയാണ്.

ബന്ധുവിനെ കണ്ടതോടെയാണ് ഇയാള്‍ അക്രമാസക്തനാകുന്നത്. കത്രിക കൈയ്യിലാക്കിയ ഇയാള്‍ കണ്ടവരെയെല്ലാം കുത്തുകയായിരുന്നു. വീട്ടിലുണ്ടായ അടിപിടിക്കിടെയാണ് ഇയാള്‍ക്ക് പരിക്കേറ്റത്. തന്നെ ആശുപത്രിയിലെത്തിക്കാന്‍ ഇയാള്‍ തന്നെയാണ് പോലീസ് സഹായം തേടിയത്. തുടര്‍ന്ന് പൂയപ്പള്ളി പോലീസ് സ്ഥലത്തെത്തിയാണ് സന്ദീപിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചത്.

ഇന്നു പുലര്‍ച്ചെ നാലരയോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്‌ക്കെത്തിച്ച സ്കൂള്‍ അധ്യാപകന്റെ കുത്തേറ്റാണ് വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ടത്. ഇയാളുടെ ആക്രമണത്തില്‍ മറ്റ് 2 പേര്‍ക്കു കുത്തേറ്റു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ കോട്ടയം മാഞ്ഞൂര്‍, മുട്ടുചിറ സ്വദേശിനി ഡോ. വന്ദനദാസ് (25) ആണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ യുപി സ്കൂള്‍ അദ്ധ്യാപകനായ കുടവട്ടൂര്‍ ശ്രീനിലയത്തില്‍ എസ്. സന്ദീപിനെ (42) പോലീസ് അറസ്റ്റു ചെയ്തു. പരുക്കുകളോടെ ഇയാളെ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ ഹോം ഗാര്‍ഡ് അലക്സ് കുട്ടി, കൊട്ടാരക്കര പോലീസ് സ്റ്റേഷനിലെ എസ്‌ഐ മണിലാല്‍ എന്നിവര്‍ക്കും കുത്തേറ്റു


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.