Follow the News Bengaluru channel on WhatsApp

16 കാരിയെ കാമുകന്‍ അതിക്രൂരമായി കൊലപ്പെടുത്തി; കുത്തിയത് 20ല്‍ അധികം തവണ

ഡല്‍ഹിയെ നടുക്കി വീണ്ടും അതിക്രൂര കൊലപാതകം. 16 വയസ്സുള്ള പെണ്‍കുട്ടിയെ ആണ്‍സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. രോഹിണിയിലെ ഷഹബാദ് ഡയറിയിലെ ജെജെ കോളനിയില്‍ താമസിക്കുന്ന സാക്ഷി എന്ന പെണ്‍കുട്ടിയെ ആണ് ആണ്‍സുഹൃത്ത് സാഹില്‍ കൊലപ്പെടുത്തിയത്. ഞായറാഴ്ചയാണ് മനഃസാക്ഷിയെ നടുക്കിയ സംഭവമുണ്ടായത്.

ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നെങ്കിലും ശനിയാഴ്ച ഇരുവരും തമ്മില്‍ വഴക്കുണ്ടായതായി പോലീസ് പറഞ്ഞു. പെണ്‍കുട്ടി ഞായറാഴ്ച തന്‍റെ സുഹൃത്തിന്‍റെ മകന്‍റെ ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോകുമ്പോഴാണ് സാഹില്‍ ആക്രമിച്ചത്. പ്രതി പെണ്‍കുട്ടിയെ ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. 20 ല്‍ പരം തവണയാണ് പ്രതി പെണ്‍കുട്ടിയെ അക്രമി കുത്തിയത്. താഴെ വീണ ഇരയുടെ തലയില്‍ പലവട്ടം ആഞ്ഞാഞ്ഞ് ചവിട്ടുകയും ചെയ്തു.

അതേസമയം, സംഭവം നടക്കുമ്പോൾ നിരവധിപേര്‍ ആ വഴി പോയിട്ടും ഒരാളൊഴിച്ച്‌ ആരും പ്രതിയെ തടയുകയൊ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുകയൊ ചെയ്യതില്ല. സംഭവത്തില്‍ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. പ്രതി ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.