Follow the News Bengaluru channel on WhatsApp

അൽഫോൺസ് പുത്രനും ഫഹദ് ഫാസിലും ഒന്നിക്കുന്നു: ചിത്രം അടുത്ത വർഷം

പുഷ്പ ദ റൂളിന് ശേഷം സംവിധായകൻ അൽഫോൺസ് പുത്രനുമായി ഒന്നിക്കുമെന്ന് ന‌ടൻ ഫഹദ് ഫാസിൽ. ചിത്രം അടുത്ത വർഷത്തേക്കാണ് ആരംഭിക്കാൻ പദ്ധതിയിട്ടിരിക്കുന്നത് എന്നും ഫഹദ് പറഞ്ഞു. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

അടുത്ത വർഷമാണ് അൽഫോൺസുമായുള്ള ചിത്രത്തിന് തുടക്കമാകുക. അദ്ദേഹം ഇപ്പോൾ മറ്റൊരു സിനിമയുടെ തിരക്കിലാണ്. എന്റെ കമ്മിറ്റ്മെന്റുകളും പൂർത്തിയാക്കാനുണ്ട്. പുഷ്പ 2-ന് ശേഷമായിരിക്കും അൽഫോൺസ് ചിത്രം, ഫഹദ് പറഞ്ഞു. ഒരു ആക്ഷൻ പാക്ഡ് ഗ്യാങ്സ്റ്റർ ചിത്രമായൊരുങ്ങുന്ന ‘പുഷ്പ 2’ 2024 ഓഗസ്റ്റിനുള്ളിൽ തന്നെ റിലീസിനെത്തിക്കുമെന്നാണ് സൂചന.

അതേസമയം ‘വിക്രം’ സിനിമയ്ക്ക് ശേഷം ലോകേഷുമായി അടുത്ത സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമാകുകയാണ് ഫഹദ്. ലോകേഷിന്റെ സിനിമാറ്റിക് യൂണിവേഴ്സിൽ ഭാഗമാകാൻ കഴിയുക തന്നെ ആവേശകരമാണ്. അദ്ദേഹം എല്ലാ കഥാപാത്രങ്ങളെയും ഏതെങ്കിലും രൂപത്തിൽ തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നു. ചർച്ചകൾ നടക്കുകയാണ്, താരം കൂട്ടിച്ചേർത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.