Follow the News Bengaluru channel on WhatsApp

ഇന്‍ഡ്യന്‍ മിലിട്ടറി കോളജ് പ്രവേശന പരീക്ഷ ഡിസംബര്‍ 2ന്

ഡെറാഡൂണിലെ ഇൻഡ്യൻ മിലിട്ടറി കോളേജിലേക്ക് 2023 ഡിസംബറില്‍ നടക്കുന്ന പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷ തിരുവനന്തപുരം പൂജപ്പുര പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ഡിസംബര്‍ 2ന് നടക്കും. ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും പരീക്ഷയ്ക്ക് അപേക്ഷിക്കാം. 2024 ജൂലൈ 1ന് ഏതെങ്കിലും അംഗീകൃത സ്കൂളില്‍ ഏഴാം ക്ലാസില്‍ പഠിക്കുകയോ പാസായിരിക്കുകയോ വേണം.

2011 ജൂലൈ 2-നും 2013 ജനവരി 1 -നും ഇടയില്‍ ജനിച്ചവരായിരിക്കണം. അഡ്മിഷൻ നേടിയതിനു ശേഷം ജനന തീയതിയില്‍ മാറ്റം അനുവദിക്കില്ല. പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷാ ഫോമും മുൻ വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കുന്നതിന് രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളജിലേക്ക് അപേക്ഷിക്കണം. ജനറല്‍ വിഭാഗത്തിലെ കൂട്ടികള്‍ക്ക് 600 രൂപയും, എസ്.സി/എസ്.ടി. വിഭാഗത്തിലെ കുട്ടികള്‍ക്ക് 555 രൂപയുമാണ് ഫീസ്.

എസ്.സി/എസ്.ടി. വിഭാഗത്തിലെ കുട്ടികള്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷിക്കണം. അപേക്ഷ സ്പീഡ് പോസ്റ്റില്‍ ലഭിക്കും. അപേക്ഷ ലഭിക്കുന്നതിന് ഡിമാന്റ് ഡ്രാഫ്റ്റ് ദ കമാൻഡന്റ്, ആര്‍.ഐ.എം.സി ഫണ്ട്, എച്ച്‌.ഡി.എഫ്.സി ബാങ്ക്, ബല്ലുപുര്‍ ചൗക്ക് ഡറാഡൂണ്‍ (ബാങ്ക് കോഡ് – 1399), ഉത്തരാഖണ്ഡ് എന്ന വിലാസത്തില്‍ മാറാവുന്ന തരത്തില്‍ ദ കമാൻഡന്റ്, രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളജ്, ഡറഡൂണ്‍, ഉത്തരാഖണ്ഡ്, പിൻ – 248003′ എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഓണ്‍ലൈനായി പണമടക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ www.rimc.gov.in ല്‍ ലഭ്യമാണ്.

കേരളത്തിലും, ലക്ഷദ്വീപിലുമുള്ള അപേക്ഷകര്‍ രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളജില്‍ നിന്നും ലഭിക്കുന്ന നിര്‍ദ്ദിഷ്ട അപേക്ഷ പൂരിപ്പിച്ച്‌ ഒക്ടോബര്‍ 15ന് മുമ്പ് ലഭിക്കുന്ന തരത്തില്‍ ”സെക്രട്ടറി, പരീക്ഷാഭവൻ, പൂജപ്പുര, തിരമവനന്തപുരം-12” എന്ന വിലാസത്തില്‍ അയയ്ക്കണം.

ഡെറാഡൂണ്‍ രാഷട്രീയ ഇൻഡ്യൻ മിലിട്ടറി കോളജില്‍ നിന്നും ലഭിച്ച നിര്‍ദ്ദിഷ്ട അപേക്ഷാ ഫോറം (2 കോപ്പി), പാസ്പോര്‍ട്ട് വലിപ്പത്തിലുള്ള 2 ഫോട്ടോകള്‍ (ഒരു കവറില്‍ ഉള്ളടക്കം ചെയ്തിരിക്കുന്ന), ജനന സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ 2 പകര്‍പ്പുകള്‍, സ്ഥിരമായ മേല്‍വിലാസം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (Domicile Certificate), വിദ്യാര്‍ഥി നിലവില്‍ പഠിക്കുന്ന സ്‌കൂളിലെ മേലധികാരി നിര്‍ദ്ദിഷ്ട അപേക്ഷാഫോം സാക്ഷ്യപ്പെടുത്തുന്നതിനോടൊപ്പം ഫോട്ടോ പതിച്ച്‌ ജനന തീയതിയും ഏതു ക്ലാസ്സില്‍ പഠിക്കുന്നു എന്നുള്ളതും സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഉള്ളടക്കം ചെയ്തിരിക്കണം.

പട്ടിക ജാതി/പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ 2 പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ 2 പകര്‍പ്പ് (ഇരുവശവും ഉള്‍പ്പെടുത്തിയത്), 9.35×204.25 ഇഞ്ച് വലിപ്പത്തിലുള്ള പോസ്റ്റേജ് കവര്‍ (അഡ്മിഷൻ ടിക്കറ്റ് ലഭിക്കേണ്ട വിലാസം എഴുതി 42 രൂപയുടെ സ്റ്റാമ്ബ് പതിച്ചത്). എന്നീ രേഖകള്‍ സഹിതമാണ് പൂരിപ്പിച്ച അപേക്ഷ അയയ്ക്കേണ്ടത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.