Follow the News Bengaluru channel on WhatsApp

കാമുകനോട് വഴക്ക് കൂടി; പിന്നാലെ 80 അടി ഉയരമുള്ള ടവറില്‍ കയറി പെണ്‍കുട്ടി (വീഡിയോ)

കാമുകനോടുള്ള ദേഷ്യത്തില്‍ 80 അടി ഉയരമുള്ള വൈദ്യുതി ടവറിനു മുകളില്‍ കയറിയ പെണ്‍കുട്ടിയെയും പിന്നാലെ കയറിയ കാമുകനെയും സുരക്ഷിതമായി താഴെയിറക്കി. ഛത്തീസ്ഗഡിലെ ഗൗരേല പേന്ദ്ര മര്‍വാഹി ജില്ലയിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

പെണ്‍കുട്ടി ഫോണ്‍ കോളിനെ ചൊല്ലി കാമുകനുമായി വഴക്കിട്ടിരുന്നു. പിന്നലെ ടവറിനു മുകളില്‍ കയറി. ഇറങ്ങാൻ ആവശ്യപ്പെട്ട് കാമുകനും പിന്നാലെ കയറി. ഇരുവരെയും ടവറിന് മുകളില്‍ കണ്ട പ്രദേശവാസികള്‍ പോലീസിനെ വിവരം അറിയിച്ചു. ഇരുവരുടെയും വീട്ടുകാരെയും അറിയിച്ചിരുന്നു. പോലീസ് എത്തുമ്പോഴേക്കും പ്രദേശവാസികള്‍ ടവറിന് ചുറ്റും തടിച്ചുകൂടിയിരുന്നു.

പോലീസ് ഉദ്യോഗസ്ഥര്‍ ഇരുവരെയും അനുനയിപ്പിച്ച്‌ താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും ആദ്യം വഴങ്ങിയില്ല. മണിക്കൂറുകള്‍ക്കുശേഷം ഇരുവരും വഴങ്ങി. സംഭവത്തില്‍ പോലീസ് കേസൊന്നും റജിസ്റ്റര്‍ ചെയ്തിട്ടില്ല. എന്നാല്‍, ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ഇരുവര്‍ക്കും താക്കീതു നല്‍കി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.