മക്കളെ പരിചയപ്പെടുത്തി ഇൻസ്റ്റാഗ്രാമില്‍ വരവറിയിച്ച് നയൻതാര: വീഡിയോ
ഇൻസ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങി നടി നയൻതാര. സോഷ്യല്‍മീഡിയയില്‍ ആദ്യമായാണ് നയൻതാര അക്കൗണ്ട് തുടങ്ങുന്നത്. മക്കളായ ഉയിരിനും ഉലകത്തിനും ഒപ്പമുള്ള വീഡിയോ പങ്കുവച്ചാണ് നയൻതാര ഇൻസ്റ്റയില്‍ പ്രത്യക്ഷപ്പെട്ടത്. ‘നാൻ വന്തിട്ടേന്ന് സൊല്ല്’ എന്ന അടിക്കുറിപ്പോടെ ജയിലറിലെ ഹുക്കും ഗാനത്തിന്റെ റീലാണ് ആദ്യം പോസ്റ്റ് ചെയ്തിരിക്കുന്നത്.
തുടര്‍ന്ന് നയൻതാരയും ഷാരൂഖ് ഖാനും ഒന്നിക്കുന്ന ജവാന്റെ ട്രെയിലറും പോസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടുമണിക്കൂറിനുള്ളില്‍ 388K ഫോളോവേഴ്സും ലഭിച്ചിട്ടുണ്ട്. ഭര്‍ത്താവ് വിഗ്നേഷ് ശിവനും നയൻതാരയുടെ ഇൻസ്റ്റഗ്രാം അരങ്ങേറ്റത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. ‘വെല്‍ക്കം ടു ഇൻസ്റ്റഗ്രാം ആള് മൈ ക്യൂട്ടീസ്’ എന്നാണ് വിഘ്നേഷ് കുറിച്ചിരിക്കുന്നത്.
ഇതാദ്യമായാണ് കുഞ്ഞുങ്ങളുടെ മുഖം നയൻതാര ആരാധകരെ കാണിക്കുന്നത്. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് ആശംസകള്‍ അറിയിച്ചത്.
ആറ്റ്ലി സംവിധാനം ചെയ്യുന്ന ജവാനാണ് നയന്‍താരയുടെ പുറത്തിറങ്ങാനുള്ള ചിത്രം. ഷാരൂഖ് ഖാന് പുറമെ വിജയ് സേതുപതിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്നിരുന്നു. പൂര്‍ണമായും ആക്ഷൻ ത്രില്ലറാണ് ചിത്രം.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.