Follow the News Bengaluru channel on WhatsApp

ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പക്ഷം പിടിച്ചു പറയുന്നതല്ല, കര്‍ഷകര്‍ക്കൊപ്പം; വീണ്ടും ജയസൂര്യ

നെല്ല് സംഭരണ വിഷയത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച്‌ നില്‍ക്കുന്നതായി നടന്‍ ജയസൂര്യ. ആറ് മാസം മുമ്പ് സംഭരിച്ച നെല്ലിന്‍റെ വില ഇനിയും കര്‍ഷകര്‍ക്ക് കൊടുക്കാത്തത് അനീതിയല്ലേ എന്ന് ജയസൂര്യ ചോദിച്ചു. സഹപ്രവര്‍ത്തകനും കര്‍ഷകനുമായ നടന്‍ കൃഷ്ണ പ്രസാദിന്റെ അടക്കം ദുരവസ്ഥ ചൂണ്ടിക്കാട്ടി കര്‍ഷകര്‍ നേരിടുന്ന ദുരനുഭവങ്ങള്‍ വിവരിച്ചാണ് ജയസൂര്യ സര്‍ക്കാരിനെ വിമര്‍ശിച്ചത്.

ഒരു മലയാള ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് താരത്തിന്‍റെ പ്രതികരണം. മന്ത്രി പി.രാജീവ് ക്ഷണിച്ചതനുസരിച്ചാണ് താന്‍ കളമശേരിയിലെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. വേദിയിലെത്തിയപ്പോള്‍ കൃഷിമന്ത്രി ഇവിടെയുള്ളതുകൊണ്ട് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ആറ് മാസമായി കര്‍ഷകര്‍ക്ക് പണം ലഭിക്കാത്ത വിവരം തനിക്ക് നേരിട്ടോ, സമൂഹമാധ്യമങ്ങള്‍ വഴിയോ മന്ത്രി അറിയിക്കാമായിരുന്നു. എന്നാല്‍ ഇതിന് ഫലം ഉണ്ടാകുമെന്ന് ഉറപ്പില്ല. അതുകൊണ്ടാണ് വിഷയം പൊതുവേദിയില്‍ ഉന്നയിച്ചതെന്ന് ജയസൂര്യ പറഞ്ഞു.

ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പക്ഷം പിടിച്ചു പറയുന്നതല്ലെന്നും കര്‍ഷകര്‍ക്കൊപ്പമാണ് താനെന്നും ജയസൂര്യ പറഞ്ഞു. പരാമര്‍ശത്തിന്റെ പേരില്‍ തന്നെ ഇടത് വലത് രാഷ്രീയവുമായി ബന്ധിക്കേണ്ടതില്ല. കളമശ്ശേരിയിലെ പരിപാടിയ്ക്ക് തന്നെ വിളിച്ചത് മന്ത്രി പി രാജീവാണ്. അവിടെ എത്തിയപ്പോഴാണ് കൃഷി മന്ത്രി ഉണ്ടെന്ന് പോലും അറിയുന്നതെന്നും ജയസൂര്യ കൂട്ടിച്ചേർത്തു.

തനിക്കതില്‍ രാഷ്ട്രീയമില്ല. വ്യക്തി കേന്ദ്രികൃത വിമര്‍ശനം ഇല്ല. കര്‍ഷകരുടെ വിഷയം മാത്രമാണ് പ്രസക്തമെന്നും ജയസൂര്യ പറഞ്ഞു. കൃഷികൊണ്ട് പലപ്പോഴും ഒന്ന് നിവര്‍ന്നു നില്‍ക്കാന്‍ പോലും കഴിയാത്ത മാതാപിതാക്കളെ മാതൃകയാക്കി വീണ്ടും കടത്തിന്റെ കടും ചേറിലേക്കിറങ്ങാന്‍ എത്രപേര്‍ സന്നദ്ധരാവുമെന്നും നടന്‍ ചോദിച്ചു. വിളയ്ക്ക് മികച്ച വിലയല്ല, ന്യായമായ വിലപോലും കിട്ടാത്ത സാഹചര്യമല്ലേ ഇപ്പോഴെന്നും ജയസൂര്യ ചോദിക്കുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.