Follow the News Bengaluru channel on WhatsApp

കരിപ്പൂര്‍ വിമാനത്താവളം: നവീകരിച്ച റണ്‍വേ മുഴുവൻസമയ സര്‍വീസുകള്‍ക്കായി തുറന്നുകൊടുത്തു

കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയുമായി ബന്ധപ്പെട്ടുള്ള അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി. നിലവില്‍, നവീകരിച്ച റണ്‍വേ മുഴുവൻ സമയ സര്‍വീസുകള്‍ക്കായി തുറന്നുനല്‍കിയിട്ടുണ്ട്. നേരത്തെ നവീകരണ ജോലികൾക്കായി പകൽ 10 മുതൽ വൈകുന്നേരം ആറ് വരെ റൺവേ അടച്ചിട്ടിരുന്നു. 

ഇക്കഴിഞ്ഞ ജനുവരി 15 നാണ് നവീകരണ പ്രവർത്തനങ്ങൾക്കായി റൺവേ ഭാഗികമായി അടച്ചിട്ടത്. രാവിലെ 10മുതൽ വൈകീട്ട് 6 വരെയായിരുന്നു നിയന്ത്രണം. ഇതു മൂലം വിമാന സർവ്വീസുകൾ രാത്രി കാലത്തേക്ക് മാത്രമായി ചുരുങ്ങിയിരുന്നു. ആറു മാസമെടുത്താണ് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. എന്നാൽ അടിയന്തര സാഹചര്യത്തിൽ ഹജ്ജ് സർവീസിനായി റൺവേ തുറന്ന് കൊടുത്തിരുന്നു.

പ്രധാനമായും റണ്‍വേ ടാറിംഗ് മാറ്റി സ്ഥാപിക്കല്‍, പ്രതലം ബലപ്പെടുത്തല്‍, ലൈറ്റിംഗ് സംവിധാനങ്ങള്‍ സ്ഥാപിക്കല്‍ എന്നിവയുടെ പ്രവൃത്തികളാണ് പൂര്‍ത്തിയാക്കിയത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.