Follow the News Bengaluru channel on WhatsApp

ആലുവയില്‍ അഞ്ചുവയസുകാരിയുടെ കൊലപാതകം: അന്വേഷക സംഘം കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: ആലുവയില്‍ അഞ്ചു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതിയായ ബിഹാര്‍ സ്വദേശി അസ്ഫാക് ആലത്തിനെതിരെ പോക്‌സോ ഉള്‍പ്പെടെ ഒമ്പതു കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കൊലപാതകം നടന്ന് 35-ാം ദിവമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.

വിശദമായ അന്വേഷണ റിപ്പോര്‍ട്ടും ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും ഉള്‍പ്പടുത്തി 645 പേജുള്ള കുറ്റപത്രമാണ് എറണാകുളം പോക്‌സോ കോടതിയില്‍ സമര്‍പ്പിച്ചത്. ലൈംഗിക പീഡനത്തിന് ശേഷം തെളിവു നശിപ്പിക്കുക ലക്ഷ്യമിട്ടാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

പ്രതിക്കെതിരെ നേരത്തെയുള്ള പോക്‌സോ കേസിന്റെ വിവരങ്ങളും കുറ്റപത്രത്തിലുണ്ട്. പഴുതടച്ച കുറ്റപത്രമാണ് അന്വേഷണ സംഘം തയ്യാറാക്കിയിരിക്കുന്നത്. ആലുവയില്‍ താമസിക്കുന്ന അതിഥി തൊഴിലാളികളുടെ മകള്‍ അഞ്ചുവയസുകാരിയെയാണ് പ്രതി അസ്ഫാക് ആലം ക്രൂരമായി കൊലപ്പെടുത്തിയത്. കാണാതായ കുട്ടിയെ ആലുവ മാര്‍ക്കറ്റിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

പ്രതി കുട്ടിയെ കൂട്ടിക്കൊണ്ട് പോകുന്നതടക്കമുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ക്രൂരമായ പീഡനത്തിന് വിധേയമാക്കിയ ശേഷമാണ് പ്രതി കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കിയത്. ജൂലൈ 28 നാണ് ബിഹാര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരി അതിദാരുണമായി കൊല്ലപ്പെടുന്നത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ആലുവ മാര്‍ക്കറ്റിലെ ചവറ്റുകൂനയില്‍ തള്ളുകയായിരുന്നു.

കേസില്‍ അസ്ഫാക് ആലം മാത്രമാണ് പ്രതി. കൊലപാതകം, ബലാത്സംഗം, തെളിവു നശിപ്പിക്കല്‍, പോക്‌സോ വകുപ്പു പ്രകാരമുള്ള കുറ്റങ്ങള്‍ തുടങ്ങിയവ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. കേസില്‍ 99 സാക്ഷികളാണുള്ളത്. പ്രതിക്കെതിരെ 62 മെറ്റീരിയല്‍ എവിഡന്‍സും ശേഖരിച്ചിട്ടുണ്ട്. പ്രതി അസ്ഫാക് തന്നെയാണ് കുറ്റകൃത്യം ചെയ്തതെന്ന് തെളിയിക്കാനുള്ള തെളിവുകള്‍ പോലീസിന്റെ പക്കലുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.