Follow the News Bengaluru channel on WhatsApp

ലോക റെക്കോര്‍ഡ് സ്വന്തമാക്കി കുടുംബശ്രീ പ്രവര്‍ത്തകരുടെ മെഗാ തിരുവാതിര; അണിനിരന്നത് 7027 നര്‍ത്തകിമാര്‍

ലോക റെക്കോഡുമായി തൃശൂരിന്റെ മണ്ണിലൊരു തിരുവാതിരച്ചുവട്‌. ജില്ലയിലെ ഓണാഘോഷത്തോടനുബന്ധിച്ച്‌ കുട്ടനെല്ലൂര്‍ ഗവ.കോളേജ്‌ മൈതാനത്താണ്‌ 7027 മങ്കമാര്‍ ചുവടുവച്ച മെഗാ തിരുവാതിര അരങ്ങേറിയത്‌. ലോകത്തിലെ ഏറ്റവും കൂടുതല്‍ പേര്‍ അണിനിരന്ന തിരുവാതിരക്കളിക്കുള്ള റെക്കോര്‍ഡ് ഇനി തൃശൂരിലെ കുടുംബശ്രീ കലാകാരികള്‍ക്ക് സ്വന്തം.

ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ടാലന്റ് റെക്കോര്‍ഡ് ബുക്ക് എന്നിവയിലാണ് മെഗാ തിരുവാതിര ഇടം നേടിയത്. ടൂറിസം വകുപ്പും തൃശൂര്‍ ഡിടിപിസിയും ജില്ലാഭരണകൂടവും കോര്‍പറേഷനും സംയുക്തമായി സംഘടിപ്പിച്ചു വരുന്ന ജില്ലാതല ഓണാഘോഷ പരിപാടിയുടെ ഭാഗമായാണ് ഏഴായിരത്തിലേറെ പേര്‍ അണിനിരന്ന മെഗാ തിരുവാതിര അരങ്ങേറിയത്.

പത്തു മിനിറ്റ്‌ നീണ്ടുനിന്ന മെഗാ തിരുവാതിര റവന്യൂ മന്ത്രി കെ രാജൻ ഭദ്രദീപം തെളിയിച്ചാണ്‌ ഉദ്ഘാടനം ചെയ്‌തത്‌. തുടര്‍ന്നാണ്‌ പതിനായിരക്കണക്കിന്‌ കാഴ്‌ചക്കാരുടെ മുന്നില്‍ പച്ച ബ്ലൗസും സെറ്റുമുണ്ടും അണിഞ്ഞെത്തിയ സ്‌ത്രീകള്‍ തിരുവാതിര കളിച്ചത്‌. മുൻ മേയര്‍ അജിത വിജയൻ ഉള്‍പ്പെടെ വലുപ്പച്ചെറുപ്പവും പ്രായ ഭേദവുമില്ലാതെ ഏഴായിരത്തിലേറെപ്പേര്‍ പങ്കെടുത്തു.

ഇതാദ്യമായാണ് ഇത്രയും പേര്‍ അണിനിരക്കുന്ന തിരുവാതിര അരങ്ങേറിയത്‌. നിലവില്‍ 6582 നര്‍ത്തകിമാര്‍ അണിചേര്‍ന്ന തിരുവാതിരകളിയുടെ പേരിലാണ് ലോക റെക്കോഡ്. ബുധനാഴ്‌ച തൃശൂരിന്റെ മണ്ണില്‍ അരങ്ങേറിയ മെഗാ തിരുവാതിര ലിംക ബുക്ക് ഓഫ് റെക്കോഡ്‌സ്, ടാലന്റ് വേള്‍ഡ് റെക്കോഡ്‌സ് എന്നിവയുടെ പ്രതിനിധികളുടെ നിരീക്ഷണത്തിലാണ്‌ നടന്നത്‌.

സംസ്ഥാന സര്‍ക്കാരിന്റെ വജ്ര ജൂബിലി ഫെലോഷിപ്‌ നേടിയ എൻ വി ഫ്രിജിയാണ് മെഗാ തിരുവാതിരകളിയില്‍ പങ്കെടുത്ത കുടുംബശ്രീ കലാകാരികള്‍ക്ക് പരിശീലനം നല്‍കിയത്. പങ്കെടുത്ത കലാകാരികളുടെ എണ്ണം തിട്ടപ്പെടുത്തുന്നതിന് പ്രത്യേക കവാടത്തിലൂടെയാണ്‌ നര്‍ത്തകിമാരെ മൈതാനത്തേക്ക്‌ കയറ്റിവിട്ടത്‌.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.