കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; അമ്മയും കാമുകനും അറസ്റ്റില്‍

നാഗര്‍കോവില്‍: വായില്‍ മദ്യം ഒഴിച്ചു നല്‍കിയ ശേഷം പിഞ്ചുകുഞ്ഞിനെ കഴുത്തു ഞെരിച്ച് ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ അമ്മയും കാമുകനും അറസ്റ്റില്‍. മത്സ്യത്തൊഴിലാളിയായ ഇരയമൻതുറ സ്വദേശി ചീനുവിന്‍റെ മകൻ അരിസ്റ്റോ ബ്യൂലനെ (ഒന്ന്) കൊന്ന കേസിലാണ് അമ്മ പ്രബിഷയും (27), കാമുകനായ നിദ്രവിള, സമത്വപുരം സ്വദേശി മുഹമ്മദ് സദാം ഹുസൈനും (32) അറസ്റ്റിലായത്.
മത്സ്യത്തൊഴിലാളിയായ ചീനുവാണ് പ്രബിഷയുടെ ഭര്‍ത്താവ്. രണ്ടുമക്കളാണ് ഇരുവര്‍ക്കുമുള്ളത്. ഇതിനിടയില്‍ മുഹമ്മദ് സദാം ഹുസൈനും പ്രബിഷയും പ്രണയത്തിലായി. ഈ ബന്ധത്തെ ചൂണ്ടിക്കാട്ടി വഴക്കുണ്ടാവുന്നത് ചീനുവിനും പ്രബിഷയ്ക്കുമിടയില്‍ പതിവായിരുന്നു. തുടര്‍ന്ന് പ്രബിഷയുടെ ഇളയമകൻ അരിസ്റ്റോ ബ്യൂലനെയും കൂട്ടി മുഹമ്മദ് സദാം ഹുസൈനുമായി നാടുവിടുകയായിരുന്നു.
പ്രബിഷയും കാമുകനും സ്ഥിരമായി രാത്രിയില്‍ മദ്യപിച്ചിരുന്നു. കഴിഞ്ഞ ദിവസം മദ്യപിക്കുന്നതിനിടെ ഉറങ്ങി കിടന്നിരുന്ന കുഞ്ഞ് വിശന്ന് കരഞ്ഞു. മദ്യലഹരിയിലായിരുന്ന ഹുസൈൻ കുട്ടിയുടെ വായിലേക്ക് മദ്യം ഒഴിച്ചു കൊടുത്തു. കരച്ചില്‍ നിര്‍ത്താത്തതിനെ തുടര്‍ന്ന് കുട്ടിയുടെ കഴുത്ത് ഞെരിക്കുകയും തലയ്‌ക്കടിക്കുകയും ചെയ്തു. ഇതോടെ കുഞ്ഞ് അബോധാവസ്ഥയിലായി. തുടര്‍ന്ന് പ്രബിഷ കുഞ്ഞിനെ തണുത്ത വെള്ളത്തിലും ചൂടുവെള്ളത്തിലും മാറിമാറി മുക്കി പിടിക്കുകയായിരുന്നു.
അനക്കമില്ലാത്തതിനെ തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. പരിശോധനകള്‍ക്ക് ശേഷം ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന് തെളിഞ്ഞത്. ഒരു മണിക്കൂറോളം കുട്ടിയെ മര്‍ദ്ദിച്ചതായും മദ്യം നല്‍കിയതുമാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.