ഭര്‍ത്താവ് കാമുകിയെ തേടി യുക്രൈനിലേക്ക് പോയി, വിവരം അറിഞ്ഞ ഭാര്യ ജീവനൊടുക്കി
ഭര്‍ത്താവ് കാമുകിയെ തേടി പോയെന്ന വിവരം അറിഞ്ഞ ഭാര്യ ജീവനൊടുക്കി. മുംബൈ കല്യാണ്‍ സ്വദേശി 25കാരി കാജള്‍ ആണ് ആത്മഹത്യ ചെയ്തത്. കാജളിന്റെ ജീവനൊടുക്കിയ വിവരം അറിഞ്ഞ് തിരികെ മുംബൈയിലെത്തിയ ഭര്‍ത്താവ് നിതീഷ് നായരെ(26) പോലീസ് അറസ്റ്റ് ചെയ്തു.
ഇയാള്‍ക്കെതിരെ ആത്മഹത്യപ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. പ്രമുഖ ഷിപ്പിംഗ് കമ്പനിയിലെ ജീവനക്കാരനാണ് നിതീഷ് നായര്‍. കഴിഞ്ഞ ദിവസമാണ് നിതീഷ് യുക്രൈനിലെ കാമുകിയെ കാണാൻ പോയത്. കഴിഞ്ഞ സെപ്തംബര്‍ മാസം ഇരുവരും തമ്മിലുള്ള ഫോട്ടോകളും വീഡിയോയും മൊബൈല്‍ ഫോണില്‍ കണ്ടതോടെയാണ് ബന്ധം കാജള്‍ അറിയുന്നത്.
ഇതോടെ ബന്ധത്തില്‍ നിന്ന് പിന്മാറണമെന്നും ഇനി ജോലിയുടെ ഭാഗമായി യുക്രൈനിലേക്ക് പോകരുതെന്നും നിതീഷിനോട് കാജള്‍ ആവശ്യപ്പെട്ടു. എന്നാല്‍ നവംബര്‍ എട്ടിന് ഓഫീസിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ നിതീഷ് യുക്രൈനിലേക്ക് പോകുകയായിരുന്നുവെന്ന് കാജള്‍ അറിയുകയായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.