Follow the News Bengaluru channel on WhatsApp

അച്ചൻകോവിലില്‍ വനത്തിനുള്ളില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെയും അധ്യാപകരെയും രക്ഷപ്പെടുത്തി

കൊല്ലം അച്ചൻകോവില്‍ വനത്തില്‍ അകപ്പെട്ട വിദ്യാര്‍ഥികളെയും അധ്യാപകരെയും രക്ഷപ്പെടുത്തി. ക്ലാപ്പന ഷണ്‍മുഖ വിലാസം സ്‌കൂളിലെ 27 വിദ്യാര്‍ഥികളും രണ്ട് അധ്യാപകരുമാണ് കനത്ത മഴയില്‍ തൂവല്‍മല എന്ന സ്ഥലത്ത് വനത്തില്‍ കുടുങ്ങിയത്.

വനത്തില്‍ അകപ്പെട്ടവരെ തിരികെ എത്തിക്കാനായി പോലീസും വനം വകുപ്പും നാട്ടുകാരുടെ സഹായത്തോടെ നടത്തിയ ശ്രമമാണ് വിജയിച്ചത്. ശക്തമായ മഴയെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം നേരിട്ടെങ്കിലും പുലര്‍ച്ചെ മൂന്നരയോടെ എല്ലാവരെയും വനത്തില്‍ നിന്നും പുറത്തെത്തിക്കാന്‍ സാധിച്ചു.

കഴിഞ്ഞയാഴ്ച ക്യാമ്പിന്റെ ഭാഗമായി എത്തിയ ക്ലാപ്പന ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്‌കൗട്ട് & ഗൈഡ്‌സില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികളാണ് വനത്തിനുള്ളില്‍ കുടുങ്ങിപ്പോയത്. ഇന്നലെ പകല്‍ 11 മണിയോടെ വനത്തിലേക്ക് കയറിയ ഇവര്‍ വൈകിട്ട് മൂന്ന് മണിയോടെ തിരിച്ചിറങ്ങേണ്ടതായിരുന്നു.

എന്നാല്‍ കനത്ത മൂടല്‍ മഞ്ഞും വനത്തില്‍ ശക്തമായി മഴ പെയ്തതും മൂലമാണ് ഇവര്‍ ഇവിടെ കുടുങ്ങിയത്. പത്ത് മണിക്കൂറോളം നീണ്ട ആശങ്കകള്‍ക്കൊടുവിലാണ് ഇവരെ രക്ഷപ്പെടുത്തിയത്. കോട്ടവാസലില്‍ വെച്ച്‌ തന്നെ ചികിത്സ ലഭ്യമാക്കിയ ശേഷം ആര്‍ക്കും ബുദ്ധിമുട്ടുകളില്ലെന്ന് ഉറപ്പാക്കിയതോടെ എല്ലാവരെയും വീടുകളിലേക്ക് തിരികെ പോകാന്‍ അനുവദിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.