Follow the News Bengaluru channel on WhatsApp

നടന്‍ റെഡിന്‍ കിംഗ്‌സ്‌ലി വിവാഹിതനായി; നടിയും മോഡലുമായ സംഗീതയാണ് വധു

തമിഴ് സൂപ്പര്‍താരചിത്രങ്ങളിലെ കോമഡി റോളുകളിലൂടെ കൈയടി നേടിയ റെഡിന്‍ കിംഗ്‍സ്‍ലി വിവാഹിതനായി. ടെലിവിഷന്‍ നടിയും മോഡലുമായ സംഗീതയാണ് വധു. ഇരുവരുടെയും വിവാഹചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്.

സിനിമയില്‍ എത്തുന്നതിന് മുമ്പ് ഡാന്‍സറും ഇവന്‍റ് ഓര്‍ഗനൈസറുമായിരുന്നു റെഡിന്‍ കിംഗ്സ്‍ലി. അഭിനേതാവായി അരങ്ങേറുന്നതിന് മുമ്പ് ബിഗ് സ്ക്രീനില്‍ ആദ്യമായി എത്തിയതും നര്‍ത്തകനായി ആയിരുന്നു. 1998 ല്‍ പുറത്തെത്തിയ അവള്‍ വരുവാലാ എന്ന ചിത്രമായിരുന്നു അത്. നെല്‍സണ്‍ ദിലീപ്‍കുമാറിന്‍റെ കോലമാവ് കോകിലയിലൂടെ ആയിരുന്നു നടനായുള്ള അരങ്ങേറ്റം.

തമിഴ് ടെലിവിഷന്‍ സീരിയലുകളിലും സിനിമകളിലും ശ്രദ്ധേയ നടിയാണ് നടി സംഗീത. വിജയ് ചിത്രം മാസ്റ്റര്‍, ഹേയ് സിനാമിക, വീട്ടില വിശേഷം, കടംബദാരി എന്നി സിനിമകളിലും സംഗീത അഭിനയിച്ചിട്ടുണ്ട്. റെഡിൻ കിംഗ്സ്ലിയുടെ സിനിമാ സുഹൃത്തും പ്രശസ്ത നടനും നര്‍ത്തകനുമായ സതീഷാണ് റെ‍ഡിന് ആശംസകള്‍ നേര്‍ന്ന് വിവാഹ ഫോട്ടോകള്‍ പങ്കിട്ടത്.

ഇതൊരു സിനിമാ സെറ്റല്ല. ഇത് സത്യമാണ് എന്നാണ് അദ്ദേഹം റെഡിന്റെയും സംഗീതയുടെയും വിവാഹ ചിത്രങ്ങള്‍‌ പങ്കിട്ട് കുറിച്ചത്. സോഷ്യല്‍മീഡിയയില്‍ റെഡിന്റെ വിവാഹ ചിത്രങ്ങള്‍ വൈറലായി തുടങ്ങിയപ്പോള്‍ ആരാധകരെല്ലാം ഷൂട്ടിങിന്റെ ഭാഗമായി നടന്ന വിവാഹമാണോ എന്ന് സംശയിക്കുകയും അത്തരം കമന്റുകള്‍ പോസ്റ്റ് ചെയ്യാനും തുടങ്ങിയതോടെയാണ് റെഡിന് വേണ്ടി സതീഷ് ഇത് യഥാര്‍ത്ഥ വിവാഹം തന്നെയാണെന്ന് വ്യക്തമാക്കി എത്തിയത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.