Follow the News Bengaluru channel on WhatsApp

കാശ് മുഴുവൻ വാങ്ങി പോയതാണ്, എന്നാല്‍ ഇപ്പോള്‍ സിനിമയുമായി സഹകരിക്കുന്നില്ല; ബിജുക്കുട്ടനെതിരെ ഗുരുതര ആരോപണവുമായി സംവിധായകന്‍

നടന്‍ ബിജു കുട്ടനെതിരെ ഗുരുതര ആരോപണവുമായി സംവിധായകന്‍ ഹുസൈന്‍ അറോണി. ‘കള്ളന്‍മാരുടെ വീട്’ എന്ന സിനിമയുടെ പ്രൊമോഷന് താരം സഹകരിക്കുന്നില്ല എന്നാണ് ഹുസൈന്റെ പരാതി. ചിത്രത്തിലെ നായകനാണ് ബിജുക്കുട്ടൻ.

ചിത്രത്തിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട് യാതൊരുവിധ സഹകരണവും ബിജുക്കുട്ടന്‍റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നും അഭിനയച്ചു തീര്‍ക്കുന്നതിന് മുമ്പ് തന്നെ മുഴുവൻ പണവും നല്‍കിയതാണെന്നും സംവിധായകൻ ആരോപിക്കുന്നു. പലപ്രാവശ്യം വിളിച്ചെന്നും യാതൊരു പ്രതികരണവുമില്ലാത്തതിനാലാണ് ഇക്കാര്യങ്ങള്‍ തുറന്നുപറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി അഞ്ചിന് ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് സംവിധായകൻ ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. സിനിമയിലെ ഏറ്റവും വലിയ കഥാപാത്രം ബിജു കുട്ടനാണ് എന്നും പ്രധാന അഭിനേതാക്കളെയൊന്നും പ്രമോഷന് കാണുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള നിസഹകരണം കാണുമ്പോൾ തങ്ങളെ പോലുള്ള പുതിയ സിനിമാക്കാര്‍ ഭയന്ന് പുറകിലേക്ക് പോകും എന്നും അദ്ദേഹം പറഞ്ഞു.

പ്രെമോഷന്റെ സമയത്ത് എപ്പോള്‍ വേണമെങ്കിലും വിളിച്ചോളൂ, റെഡിയാണ് എന്ന് പറഞ്ഞവരാണ് തിരിഞ്ഞ് നോക്കാത്തത് എന്നും അദ്ദേഹം പറഞ്ഞു. ‘വളരെ പ്രയാസപ്പെട്ടാണ് ഈ സിനിമക്ക് ഫണ്ട് കണ്ടെത്തിയത്. കൃത്യമായ പ്രമോഷനില്ലാതെ സിനിമ ജനങ്ങള്‍ക്ക് മുന്നിലെത്തിക്കാനാകില്ല. പ്രെമോഷന്‍ കൊടുത്തില്ലെങ്കില്‍ പോലും ജനങ്ങള്‍ ഏറ്റെടുത്താല്‍ വിജയിക്കും,’ ഹുസൈന്‍ പറഞ്ഞു.

പ്രൊമോഷനായി പല ചാനലുകാരേയും വിളിച്ചെങ്കിലും ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടെങ്കില്‍ മാത്രമേ വരുകയുള്ളൂ എന്നാണ് അവരും പറയുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആറു നായകന്മാരില്‍ പ്രാധാന്യമുള്ള മുഴുനീള വേഷമാണ് ബിജു കുട്ടന്‍ ഈ സിനിമയില്‍ ചെയ്യുന്നത്. എന്നാല്‍ ബിജു കുട്ടന് അത് ഇതുവരെയും മനസ്സിലായിട്ടില്ല എന്നും ഇനി അത് മനസിലാകണമെങ്കില്‍ അദ്ദേഹം തന്റെ ഈ വാക്കുകള്‍ കേള്‍ക്കണം എന്നും ഹുസൈന്‍ പറഞ്ഞു.

സിനിമ കാണാന്‍ വിളിച്ചിട്ടു പോലും ബിജു കുട്ടന്‍ വന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ഒരു രീതിയിലും സഹകരിക്കുന്നില്ല എന്നും അവഗണനകള്‍ ഏറ്റുവാങ്ങിയാണ് വന്നിരിക്കുന്നത് എന്നും ഹുസൈന്‍ വ്യക്തമാക്കി. നേരത്തെ ഡിസംബര്‍ 15 നായിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ അനന്നും പ്രൊമോഷന് ബിജു കുട്ടന്‍ സഹകരിച്ചില്ല.

അതിനാല്‍ ജനുവരി അഞ്ചിലേക്ക് റിലീസ് മാറ്റിയിരിക്കുകയാണ്. ലൊക്കേഷന്‍ മുതല്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ് എന്നും ഷൂട്ട് തീരുന്നതിന് മുമ്ബ് തന്നെ മുഴുവന്‍ പൈസയും മേടിച്ചു പോയതാണ് എന്നും അദ്ദേഹം പറഞ്ഞു. ടിവിയിലൊക്കെ ബിജു കുട്ടന്റെ പ്രവൃത്തി കാണുമ്പോൾ ഇപ്പോള്‍ ചിരിയാണ് വരുന്നത് എന്നും ഇങ്ങനെയൊരു ബിജു കുട്ടനെയായിരുന്നില്ല നമ്മള്‍ മനസ്സില്‍ കണ്ടിരുന്നത് എന്നും അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തിന്റെ കരിയറിലെ മികച്ച സിനിമയായിരിക്കും ഇതെന്നും കുറുക്കന്‍ മനോജ് എന്ന കഥാപാത്രമാണ് പുള്ളി അവതരിപ്പിക്കുന്നത് എന്നും ഹുസൈന്‍ പറഞ്ഞു. ആ പേര് തന്നെ ബിജു കുട്ടന്‍ തിരഞ്ഞെടുത്തതാണ് എന്നും എന്നാല്‍ ഇപ്പോള്‍ കുറുക്കന്റെ സ്വഭാവം പോലെ ആയിപ്പോയി എന്നും അദ്ദേഹം പരിഹസിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.