Follow the News Bengaluru channel on WhatsApp

ലോക്സഭാ തിരഞ്ഞെടുപ്പ്; CUET-UG 2024 പരീക്ഷാ തിയ്യതി മാറ്റുമെന്ന് യുജിസി

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (CUET-UG 2024) തീയതി മാറ്റുമെന്ന് യുജിസി ചെയര്‍മാന്‍ ജഗദീഷ് കുമാര്‍. മേയ് 15 മുതല്‍ 31 വരെ പരീക്ഷ നടത്തുമെന്നായിരുന്നു നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (NTA) പ്രഖ്യാപിച്ചിരുന്നത്.

ജൂണ്‍ 30-ന് ഫലം പ്രസിദ്ധീകരിക്കുന്നതുള്‍പ്പടെയുള്ള പദ്ധതികളുണ്ടായിരുന്നു. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇത് മാറ്റി വെയ്ക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് തിയ്യതികള്‍ പ്രഖ്യാപിച്ച ശേഷം പരീക്ഷാതീയതി സംബന്ധിച്ച്‌ തീരുമാനമെടുക്കുമെന്നും യുജിസി അറിയിച്ചു.

മാര്‍ച്ച്‌ 26 ആണ് കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റിന് അപേക്ഷിക്കാനുള്ള അവസാന തീയതി. കേന്ദ്ര സര്‍വകലാശാലകളിലേക്കുള്ള പ്രവേശന പരീക്ഷയായ CUET-UG 2022-ലാണ് ആരംഭിച്ചത്. സംസ്ഥാന സര്‍വകലാശാലകളും സ്വകാര്യ സര്‍വകലാശാലകളും ഇതില്‍ പങ്കുചേരാറുണ്ട്.

ചില വിഷയങ്ങള്‍ക്ക് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയും എഴുത്തുപരീക്ഷയും അടങ്ങുന്ന ഹൈബ്രിഡ് മോഡ് പരീക്ഷ നടത്താനാണ് എൻടിഎയുടെ തീരുമാനം. കൂടുതല്‍ അപേക്ഷകള്‍ ലഭിക്കുകയാണെങ്കില്‍ എഴുത്തുപരീക്ഷ ഒഎംആര്‍ മാതൃകയിലാകും നടത്തുക. കഴിഞ്ഞ വര്‍ഷം 14.9 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.