Follow the News Bengaluru channel on WhatsApp

അമേരിക്കയില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയെ കണ്ടെത്തി

ടെക്‌സാസില്‍ രണ്ടു ദിവസം മുമ്പ് കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയെ പൊലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. 17കാരിയായ ഇന്ത്യന്‍ വിദ്യാര്‍ഥി ഇഷിക താക്കോറിനെയാണ് കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി 11:30 ഓടെ ഫ്രിസ്‌കോയിലെ ബ്രൗണ്‍വുഡ് ഡ്രൈവിലെ 11900 ബ്ലോക്കിലുള്ള തന്റെ വീട്ടില്‍ നിന്നും പുറത്തിറങ്ങിയ പെണ്‍കുട്ടിയെ പിന്നീട് കാണാതാകുകയായിരുന്നു.

ഈ വര്‍ഷം യുഎസില്‍ നിരവധി ഇന്ത്യന്‍, അല്ലെങ്കില്‍ ഇന്ത്യന്‍ വംശജരായ വിദ്യാര്‍ഥികള്‍ മരിച്ചതിനിടയില്‍ ഇഷികയുടെ തിരോധാനം വലിയ ആശങ്ക ഉയര്‍ത്തിയിരുന്നു. ഇഷിക താക്കൂറിനെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടി ഫ്രിസ്‌കോ പോലീസ് ഇന്നലെ വൈകുന്നേരം എക്‌സില്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു.

ഇതേ പോസ്റ്റിനോട് പ്രതികരിച്ച പോലീസ് ഇന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയെന്നും തങ്ങളുടെ ക്രിട്ടിക്കല്‍ മിസ്സിംഗ് അലേര്‍ട്ടിന്റെ ഭാഗമായിരുന്നു പെണ്‍കുട്ടിയുടെ തിരോധാനമെന്നും, സഹായ വാഗ്ദാനങ്ങള്‍ക്കും പിന്തുണയുടെ വാക്കുകള്‍ക്കും ഞങ്ങള്‍ എല്ലാവരോടും നന്ദി പറയുന്നുവെന്നും വ്യക്തമാക്കി.

ക്ലീവ്‌ലാന്‍ഡ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ ബിരുദാനന്തര ബിരുദത്തിനായി 2023-ല്‍ യുഎസിലേക്ക് പോയ ഹൈദരാബാദില്‍ നിന്നുള്ള 25 കാരനായ വിദ്യാര്‍ത്ഥിയെ ഈ ആഴ്ച ആദ്യം മരിച്ച നിലയില്‍ കണ്ടെത്തി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.