Follow the News Bengaluru channel on WhatsApp

യുഎഇയില്‍ മഴ കനക്കുന്നു; തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്കുള്ള നാല് വിമാനങ്ങള്‍ റദ്ദാക്കി

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ റദ്ദാക്കി. ദുബായിലേക്കുള്ള എമിറേറ്റ്‌സ്, എയർ ഇന്ത്യ വിമാനങ്ങളും ഷാർജയിലേക്കുള്ള ഇൻഡിഗോ, എയർ അറേബ്യ വിമാനങ്ങളുമാണ് യുഎഇയിലെ കനത്ത മഴ കാരണം റദ്ദാക്കിയത്. യുഎഇയിലെ കനത്ത മഴ കാരണം നെടുമ്പാശേരിയില്‍ നിന്നുള്ള അഞ്ച് വിമാനങ്ങള്‍ നേരത്തേ റദ്ദാക്കിയിരുന്നു.

ദുബായിലേക്കുള്ള മൂന്ന് വിമാനങ്ങളും ഷാർജയിലേക്കും ദോഹയിലേക്കുമുള്ള ഓരോ വിമാനങ്ങളുമാണ് യാത്ര റദ്ദാക്കിയത്. ദുബായിലേക്കുള്ള ഫ്ലൈ ദുബായിയുടെ എഫ് ഇസെഡ് 454, ഇൻഡിഗോയുടെ 6 ഇ 1475, എമിറേറ്റ്‌സിന്റെ ഇകെ 533 വിമാനങ്ങളാണ് റദ്ദാക്കിയത്.

മഴ മുന്നറിയിപ്പ് കണക്കിലെടുത്ത് യാത്രക്കാർക്ക് നേരത്തേ അറിയിപ്പ് നല്‍കിയിരുന്നു. ഷാർജയിലേക്കുള്ള എയർ അറേബ്യയുടെ ജി 9 423 വിമാനവും ദോഹയിലേക്കുള്ള ഇൻഡിഗോ 6 ഇ 1343 വിമാനവും റദ്ദാക്കിയിട്ടുണ്ട്. യുഎഇയിലെ മഴയുടെ സാഹചര്യം കണക്കിലെടുത്താകും പുനഃക്രമീകരണത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.