പിക്കപ്പ് വാന്‍ ലോറിയിലിടിച്ച് മലയാളി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരു: കർണാടകയിലെ കോലാറില്‍ പിക്കപ്പ് വാന്‍ ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ മലയാളി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. മലപ്പുറം കാളികാവ് അഞ്ചച്ചവിടിയിലെ ആലുങ്ങൽ സബീർ (43) ആണ് മരിച്ചത്. കൂടെ യാത്രചെയ്തിരുന്ന തട്ടാൻകുന്നിലെ ചോലക്കൽ ജുനൈദിനു പരുക്കേറ്റു.
തിങ്കളാഴ്ച രാവിലെ ആറ് മണിക്കായിരുന്നു സംഭവം. കേരളത്തിൽ നിന്നു പഴങ്ങൾ കയറ്റാൻ പിക്കപ്പ് വാനില്‍ കോലാറിലേക്ക് പോകുന്നതിനിടെ ശ്രീനിവാസപുരത്ത് വെച്ചായിരുന്നു അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ സബീറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജുനൈദിന്റെ പരുക്ക് നിസ്സാരമാണ്.
മൃതദേഹം ആർ.എൽ ജാലപ്പ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം കെഎംസിസി പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടിലേക്ക് കൊണ്ടുപോയി. പിതാവ് അബ്ദു. ഭാര്യ സജ്‌ന. മക്കൾ: ഹന മറിയം, ഹയ മറിയം, ഐദിൻ മുഹമ്മദ്. സഹോദരങ്ങൾ ഷബീബ്, സുനിത. കബറടക്കം പള്ളിശ്ശേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.