ബാലഗോകുലം പഠന ശിബിരം

ബെംഗളൂരു: സമന്വയ എജ്യുക്കേഷനൽ ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹളളി ഭാഗിന്റെ നേതൃത്വത്തിൽ ബെംഗളൂരുവിലെ എല്ലാ സമന്വയ ഭാഗ് സമിതിയിലെ ബാലഗോകുലം പ്രവർത്തകരെ ഉൾപ്പെടുത്തി കൊണ്ട് നടത്തുന്ന പഠന ക്ലാസ് 26ന് രാവിലെ ഒമ്പത് മണി മുതൽ അബ്ബിഗരെ ശ്രീ അയ്യപ്പ എജ്യുക്കേഷനൽ സെന്ററിൽ നടക്കും. കേരളത്തിൽ നിന്നും പ്രവാസി ബാലഗോകുലം ചുമതലയുള്ള ഹരികുമാർ, കാര്യദർശി പ്രജിത്ത് മാസ്റ്റർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. ഫോണ്‍: 9886603816, 7795001130