ബുദ്ധപൂർണിമ; ബെംഗളൂരുവിൽ ഇന്ന് മാംസ വിൽപനയ്ക്ക് നിരോധനം

ബെംഗളൂരു: ബുദ്ധപൂർണിമ ആഘോഷങ്ങള്‍ പ്രമാണിച്ച് ബെംഗളൂരുവിൽ വ്യാഴാഴ്ച മാംസ വിൽപന നിരോധിച്ചതായി ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) അറിയിച്ചു. മാംസം വിൽക്കുന്നതും മൃഗങ്ങളെ കൊല്ലുന്നതും നിരോധിച്ചിട്ടുണ്ടെന്ന് ബിബിഎംപിയുടെ മൃഗസംരക്ഷണ വകുപ്പ് പത്രക്കുറിപ്പിൽ അറിയിച്ചു.